സോമന്‍:അസ്തമിക്കാത്ത നാട്യനിറവ്

എ. ചന്ദ്രശേഖരന്‍

MG Soman
PROPRO
ഇതാ ഇവിടെവരെ, അവളുടെ രാവുകള്‍, വിസ, അവള്‍ വിശ്വസ്തയായിരുന്നു, വാടകയ്ക്കൊരു ഹൃദയം, ശംഖുപുᅲം, മണ്ണ്, മോഹിനിയാട്ടം, ഗുരുവായൂര്‍ കേശവന്‍, അമ്മേ നാരായണ, പിക്ക്നിക്ക്, ഈറ്റ, കോളിളക്കം, രക്തം, ഇതിഹാസം, താറാവ്, ബോയിംഗ് ബോയിംഗ്, ഏഴുനിറങ്ങള്‍, സത്രത്തില്‍ ഒരു രാത്രി, ഉയരും ഞാന്‍ നാടാകെ, താളവട്ടം, പഞ്ചാഗ്നി, പൂച്ചയ്ക്കൊരു മുക്കുത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശ്രീമാന്‍ ശ്രീമതി, ഒരിക്കല്‍ കൂടി, ഇതാ ഒരു ധിക്കാരി, ചൂള, ഒരു വിളിപ്പാടകലെ, യുദ്ധം, ഒരു കുടക്കീഴില്‍, എന്‍റെ കാണാക്കുയില്‍, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, ഹര്‍ഷബാᅲം, ഗായത്രീ ദേവി എന്‍റെ അമ്മ, സ്വാഗതം, ശ്യാമ, പടയണി, മനു അങ്കിള്‍, ദൗത്യം, വന്ദനം, അക്കരെയക്കരെയക്കരെ, നമ്പര്‍ 20 മദ്രാസ് മെയില്‍, ഞാന്‍ ഗന്ധര്‍വന്‍, ചിത്രം, വര്‍ണക്കാഴ്ചകള്‍, വന്നു കണ്ടു കീഴടക്കി, ഏകലവ്യന്‍, വെള്ളാനകളുടെ നാട് , ആരാന്‍റെമുല്ല കൊച്ചുമുല്ല,..തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഒരു നീണ്ട നിര സോമനുണ്ട്.

ടൈപ്പ് ചെയ്യപ്പെടാതെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അതിസുന്ദരമായി അവതരിപ്പിച്ച സോമന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തിളങ്ങി നില്ക്കുന്നു. നാളെ നമതൈ, അവള്‍ ഒരു തുടര്‍ക്കഥൈ, കുമാരവിജയം എന്നീ തമിഴ് ചിത്രങ്ങളിലും സോമന്‍ അഭിനയിച്ചിട്ടുണ്ട്.

ലഭിക്കുന്ന റോളുകളെന്തായാലും അങ്ങേയറ്റം നീതിപുലര്‍ത്തിയിരുുന്നു ഈ "നായര്‍സാബ്'. അവസാനാകാലത്ത് സ്ഥിരം പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇടയ്ക്ക് ചില വ്യത്യസ്ത ടി.വി.പരമ്പരകളിലും സാന്നിധ്യം തെളിയിച്ചു. പ്രേം നസീര്‍ മുതല്‍ വിനീത് വരെയുള്ളവരോടൊപ്പം അഭിനയിച്ചു, സോമന്‍.

ജോഷിയുടെ 'ലേലം' എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അനശ്വര കഥാപാത്രത്തിന് ജീവനേകിയതോടെ സോമന്‍ കാലത്തിന്‍റെ യവനികയ്ക്കു പിന്നിലേക്കു നീങ്ങി, തന്‍റെ അഭിനയപാരമ്പര്യം മകന്‍ സജി സോമനു കൈമാറിക്കൊണ്ട്. ഭാര്യ സുജാത, മക്കള്‍ സിന്ധു, സജി

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :