ഫിലോമിന: കൃത്രിമത്വമില്ലാത്ത അഭിനയം

WEBDUNIA|
മണ്ടന്മാര്‍ ലണ്ടനില്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടാണ് ഫിലോമിനയെ ഹാസ്യപ്രധാനമായ റോളിലേക്ക് തിരിച്ചുവിട്ടത്.

തുറക്കാത്തവാതില്‍ ഓളവും തീരവും എന്നീചിത്രങ്ങളിലെ അഭിനയത്തിന്‍1970ല്‍ ആണ് ഫൊീലോമിനക് ആദ്യത്തെ സംസ്താന അവാര്‍ഡ് കിട്ടിയത്. പ്പിന്നീട് തനിയാവര്‍ത്തനത്തിനു അവര്‍ഡ് ലഭിച്ചു.

എന്നാല്‍ ഓളവും തീരവും എന്ന സിനിമയിലെ ബീവാത്തുമ്മയാണ് മലയാള സിനിമയ്ക്ക് ഫിലോമിനയുടെ മികച്ച സംഭാവന. സുന്ദരിയായ മകളെ പോറ്റുകയും വില്ലന്മാരില്‍ നിന്നും രക്ഷിക്കുകയും ഒടുവില്‍ പണക്കാരന് കെട്ടിച്ചുകൊടുത്ത് കാമുകനായ ബാപ്പൂട്ടിയെ തഴയേണ്ടി വരികയും ചെയ്യുന്ന നിര്‍ണ്ണായകമായ അമ്മവേഷം ഫിലോമിന മികവുറ്റതാക്കി.

വിയറ്റ്നാം കോളനിയിലെ ധനികയെങ്കിലും നിരാലംബയായി ജീവിക്കേണ്ടി വന്ന ഉമ്മ മറ്റൊരു നല്ല കഥാപാത്രമാണ്. അതില്‍ മൂസാസേട്ടുവായി അഭിനയിച്ച നെടുമുടി വേണു, ഉമ്മയെ കണ്ടുമുട്ടുന്ന രംഗത്ത് ഉമ്മാ എന്ന് വിളിച്ചപ്പോള്‍ താന്‍ യഥാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയതായി ഫിലോമിന മുന്പ് പറഞ്ഞിട്ടുണ്ട്.

ജനകീയം ജാനകിയായിരുന്നു ഫിലോമിന അഭിനയിച്ച ടെലിവിഷന്‍ പരന്പര.

നല്ലതു കണ്ടാല്‍ അംഗീകരിക്കുകയും ജീവിതത്തില്‍ ഒരിയ്ക്കലും കുശുന്പു കാട്ടാതിരിക്കുകയും ചെയ്ത സ്ത്രീയായിരുന്നു ഫിലോമിനയെന്ന് സുകുമാരി അനുസ്മരിച്ചു.

പ്രമേഹം ഉണ്ടായിട്ടും മധുരപലഹാരം കഴിച്ചു. ജീവിതവും ആഹാരവും അവരാസ്വദിച്ചു - ഒടുവില്‍ വിരല്‍ മുറിച്ചു - മസ്തിഷ്കാഘാതമുണ്ടായി - മരണത്തിന്‍റെ ഇരുള്‍കയത്തിലേക്ക് അകന്നു പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :