നടന്, ശരീരശൌന്ദര്യവര്ദ്ധകന് രഷ്ട്രീയക്കാരന്,ബിസിനസ്സുകാരന് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍.ശരീരം കൊണ്ട് ലോകം കീഴടക്കിയ ഷ്വാസ് നെഗര്‍ ജൂലൈ 30ന് 61 മത് പിറന്നാള്‍ ആഘോഷിച്ചു.
താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് ആഘോഷം. കാലിഫോര്‍ണിയയുടെ 38 -ാം ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഷ്വാസ് നെഗര്‍ ആ പദവി ഒഴിയുമെന്ന് സൂചനയുണ്ടായിരുന്നു.
1947 ജൂലായ് 30 ന് ഓസ്ട്രിയയിലെ താലിഗ്രാഡിലാണ് ഷ്വാസ് നെഗറുടെ ജനനം. ഷെന്ധാം എന്ന ഫ്രഞ്ച് പൊലീസ് കമാന്‍ഡര്‍ ഗുസ്താം ഷ്വാസ്നെഗറും ഔറീലിയ ജാഡ്രിനിയുമാണ് മാതാപിതാക്കന്മാര്. നാസി പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നു ഇരുവരും.
ചെറുപ്പത്തിലേ ബോഡി ബില്‍ഡിംഗില്‍ തത്പരനായിരുന്നു ഷ്വാസ്.ഓസ്ട്രിയന്‍ ഓക്കുമരമെന്നാണ് ഷ്വാസ് നെഗറിനെ ആളുകള്‍ വിളിച്ചിരുന്നത്.ആറ് അടി ഒന്നര ഇഞ്ചാണ് ഉയരം.107 കിലോ തൂക്കവും.
പതിനെട്ടാം വയസ്സില്‍ ഓസ്ട്രിയന്‍ പട്ടാളത്തില്‍ നിര്‍ബന്ധിത സേവനത്തില്‍ ഇരിക്കുമ്പോഴാണ് മിസ്റ്റര്‍ യൂറോപ്പ് പട്ടം നേടുന്നത്. 1968 ല്‍ അമേരിക്കയിലെത്തിയ ഷ്വാസിന്റെ കീശയില്‍ 20 അമേരിക്കന്‍ ഡോളറും മുറി ഇംഗ്ളീഷുമേ ഉണ്ടായിരുന്നുള്ളു.