രാജസേനന്‍ ചിരിയുടെ ലാളിത്യം

WEBDUNIA|
മെഗാഹിറ്റുകളുടെ സംവിധായകന്‍ എന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന രാജസേനന്‍ ആ വിജയങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല. രാജസേനന്‍ ടച്ച് നിലനിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാത്തത് സേനന്‍റെ കരിയറിനെ ബാധിക്കുന്നുണ്ട്.

ഡാന്‍സ് മാസ്റ്ററായിരുന്ന മരുതൂര്‍ അപ്പുക്കുട്ടന്‍ നായരുടെയും രാധാമണിയമ്മയുടെയും മകനായി 1958 മെയ് 28-ാം തീയതി തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടില്‍ രാജസേനന്‍ ജനിച്ചു. വിശാഖമാണ് നക്ഷത്രം. ജയചന്ദ്രന്‍, ശ്രീകല, കണ്ണന്‍, റാണി അനീസിയ, അപ്സര എന്നിവരാണ് സഹോദരങ്ങള്‍.

സ്വപ്നം കൊണ്ട് തുലാഭാരം രാജസേനന്‍റെ ഏറ്റവും മികച്ച ചിത്രമല്ല, എന്നാല്‍ ചില നന്മകള്‍ കൊണ്ട് ആ സിനിമയ്ക്ക് ആള് കയറുന്നുണ്ട്. ജ്യോഷ്ഠാനുജ ബന്ധത്തിന്‍റെ തീവ്രത അനുഭവിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് തുലാഭാരത്തിനെ വിജയിപ്പിക്കുന്നത്. രാജസേനന്‍റെ ലാളിത്യം നിറഞ്ഞ സമീപനവും ചിത്രത്തിന് തുണയായി.

ആറ്റിങ്ങല്‍ ഗവ.ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പ്രൈവറ്റായി പ്രീഡിഗ്രി പാസായി. പഠിക്കുമ്പോള്‍ തന്നെ കലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സ്വന്തം ട്രൂപ്പിന്‍റെ ബാലെകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പി.കെ. ജോസഫിന്‍റെ സഹായിയായിട്ടാണ് സിനിമയില്‍ പ്രവേശിച്ചത്. 1984ല്‍ മേനക അഭിനയിച്ച ആഗ്രഹം സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സംവിധായകനായി. പിന്നെ പാവം ക്രൂരന്‍, സൗന്ദര്യപ്പിണക്കം, ശാന്തം ഭീകരം, കണികാണും നേരം എന്നീ ചിത്രങ്ങള്‍ ഒരുക്കി. 1991ല്‍ സംവിധാനം ചെയ്ത കടിഞ്ഞൂല്‍ കല്യാണം ഏറെ ശ്രദ്ധിക്കപ്പെട്ടു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :