മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടിയും ആക്ഷന്‍ കിംഗ് തന്നെ !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ താരം മോഹന്‍ലാല്‍ ആണെന്ന് കഴിഞ്ഞ വാരം മലയാളം വെബ്‌ദുനിയ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളാണ് വായനക്കാരില്‍ നിന്ന് ആ ലേഖനത്തിന് ലഭിച്ചത്. ആ ലേഖനത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള മെയിലുകളും കമന്‍റുകളും ലഭിക്കുകയുണ്ടായി. മോഹന്‍ലാലിന്‍റെ ആക്ഷന്‍ സിനിമകളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ആ ലേഖനം തികച്ചും ഏകപക്ഷീയമാണെന്നും മമ്മൂട്ടിയും സുരേഷ്ഗോപിയും പൃഥ്വിരാജും ഉള്‍പ്പടെയുള്ളവര്‍ മികച്ച ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവയൊക്കെയും വലിയ വിജയങ്ങളാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതില്‍ ‘മമ്മൂട്ടിയും ആക്ഷന്‍ കിംഗ് തന്നെ‘ എന്നൊരു കത്തും ഞങ്ങള്‍ക്ക് ലഭിച്ചു. തൃശൂര്‍ സ്വദേശിയായ എസ് പ്രേം‌ജിത്താണ് ആ കത്ത് അയച്ചത്. ആക്ഷന്‍ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള ആ കത്ത് പ്രസിദ്ധീകരിക്കുകയാണ്.

മമ്മൂട്ടിയും ആക്ഷന്‍ കിംഗ് തന്നെ !

എസ് പ്രേംജിത്ത

മലയാളം വെബ്‌ദുനിയ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ‘ആക്ഷന്‍ കിംഗ് മോഹന്‍ലാല്‍ തന്നെ, വേറെയാര്?‘ എന്ന ലേഖനം വായിച്ചു. ആ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ചവയാണ്. ഞാന്‍ ഉള്‍പ്പടെയുള്ള മലയാളി പ്രേക്ഷകസമൂഹം അവ ആസ്വദിച്ചതുമാണ്. എന്നാല്‍ ‘ആക്ഷന്‍ കിംഗ് മോഹന്‍ലാല്‍ തന്നെ, വേറെയാര്?‘ എന്ന ഹെഡ്‌ലൈന്‍ അല്‍പ്പം പ്രകോപനപരമാണെന്ന് പറഞ്ഞുകൊള്ളട്ടെ. ജയനും മമ്മൂട്ടിയും സുരേഷ്ഗോപിയും ബാബു ആന്‍റണിയും പൃഥ്വിരാജുമെല്ലാം മലയാള സിനിമയിലെ ഒന്നാന്തരം ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയൊക്കെ വളരെ നന്നായി സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്.

ആക്ഷന്‍ സൂപ്പര്‍സ്റ്റാറായി ഇപ്പോള്‍ അറിയപ്പെടുന്നത് മോഹന്‍ലാല്‍ അല്ല, സുരേഷ്ഗോപിയാണ് എന്നതാണ് വസ്തുത. അദ്ദേഹത്തിന് ഇപ്പോള്‍ പരാജയത്തിന്‍റെ കാലമാണെങ്കിലും സുരേഷ് ഗോപിയുടെ ആക്ഷന്‍ സിനിമകളെ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതിനും അപ്പുറത്ത്, മമ്മൂട്ടി എന്നൊരു മഹാനടന്‍ ചെയ്ത ആക്ഷന്‍ സിനിമകളെയും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്.

ഒരുപക്ഷേ, മോഹന്‍ലാല്‍ അവതരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ആക്ഷന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. അവയൊന്നും നമ്മള്‍ കാണാതിരുന്നുകൂടാ. മമ്മൂട്ടി വന്‍ വിജയമാക്കിയ ചില ആക്ഷന്‍ സിനിമകളെ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ...

അടുത്ത പേജില്‍ - കൊല്ലാന്‍ അജ്ഞാതന്‍, തടയാന്‍ മമ്മൂട്ടി !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :