ഷങ്കറും മണിരത്നവുമൊക്കെ തങ്ങളുടെ സിനിമകളുടെ ലൊക്കേഷനുകളില്‍ മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തും. ഒരു സ്റ്റില്‍ പോലും പടത്തിന്റെ റിലീസിന് മുമ്പ് പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കും. മലയാളത്തിലും അങ്ങനെ ഒരു സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമയാണ് ‘ഇരുമ്പുമറ’യ്ക്കുള്ളില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമാണ്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. അവതാറിന്റെ ത്രീഡി പതിപ്പ് ഒരുക്കിയവര്‍ അമല്‍ നീരദിനെ ഈ സിനിമയുടെ ത്രീഡി ചെയ്യാനായി സമീപിച്ചിട്ടുണ്ട്. നയന്‍താരയെയാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലെ നായികയായി പരിഗണിക്കുന്നത്. വളരെ ശക്തമായ ഒരു നായികാകഥാപാത്രമാണ് ഈ ചിത്രത്തിലുള്ളത്.
ഡിസംബര്‍ ആദ്യവാരത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഡിസംബര്‍ 15നാണ്. മൂന്നാറും വയനാടുമാണ് പ്രധാന ലൊക്കേഷന്‍. ഉറുമി എഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
അടുത്ത പേജില്‍ - മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാര്‍ഡ് കിട്ടുമോ?