മധു: കരുത്തനായ നടന്‍

WEBDUNIA|
ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് വേറിട്ട് നിര്‍ത്തുന്നത്.

തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവന്‍നായര്‍ മലയാളസിനിമയിലെ അനിഷേധ്യ സാനിധ്യമായത്.

തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളിയുടെയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സപ്റ്റംബര്‍ 28 ന് -കന്നിയിലെ ചോതി നക്ഷത്രത്തിലാണ് മധു ജനിച്ചത്.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദം നേടി. തിരുവനന്തപുരത്ത് എം.ജി. കോളജില്‍ ലക്ചററായി. അഭിനയമോഹം കാരണം ആ ജോലി രാജിവച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു.

രാമുകാര്യാട്ടിന്‍റെ മൂടുപടത്തിലൂടെയാണ് മലയാള സിനിമയിലെത്തിയെങ്കിലും കെ.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. 1963ല്‍ മാധവന്‍നായര്‍ക്ക് മധു എന്ന പേര് നല്‍കിയത് പി. ഭാസ്ക്കരന്‍ മാസറ്ററാണ്.

ചെമ്മീനിലൂടെയാണ് ഏതു വേഷവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള സമര്‍ത്ഥനായ അഭിനേതാവ് എന്ന അംഗീകാരം മധു കരസ്ഥമാക്കിയത്.

സ്വയംവരം, ഭാര്‍ വീനിലയം, മുറപ്പെണ്ണ്, അശ്വമേധം, തുലാഭാരം, അധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതില്‍, പ്രിയ, ഉമ്മാച്ചു തടങ്ങിയവയുള്‍പ്പൈടെ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

കെ.എ. അബാസ് ഒരുക്കിയ സാഥ് ഹിന്ദുസ്ഥാനി എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :