മാധവന്‍ വീണ്ടും മീശ പിരിക്കുമോ?

WEBDUNIA|
PRO
രണ്ടാം ഭാഗങ്ങളുടെയും റീമേക്കുകളുടെയും കാലമാണ് മലയാള സിനിമയില്‍. ന്യൂ ജനറേഷന്‍ സിനിമകള്‍ ഒരുവശത്ത് പ്രേക്ഷകരെ മടുപ്പിക്കുന്ന രീതിയിലേക്ക് പരിണമിക്കുമ്പോള്‍ മറുഭാഗത്ത് രണ്ടാം ഭാഗങ്ങളും റീമേക്കുകളും ജനങ്ങളെ തിയേറ്ററില്‍ നിന്ന് അകറ്റുന്നു. ഒരിക്കല്‍ കൊമേഴ്സ്യലായും കലാപരമായും വിജയിച്ച ഒരു ചിത്രത്തിന്‍റെ ഓര്‍മ്മ വീണ്ടും ജനിപ്പിച്ച്, ഈസിയായി പണമുണ്ടാക്കാനുള്ള വിദ്യ പരീക്ഷിച്ച് വിജയം കാണുന്നവരും കൈപൊള്ളുന്നവരും കൂടിവരുന്നു.

2002 ഓഗസ്റ്റ് 12നാണ് ‘മീശമാധവന്‍’ എന്ന സിനിമ റിലീസാകുന്നത്. ദിലീപ് എന്ന നടനെ സൂപ്പര്‍താരമാക്കി മാറ്റിയത് ആ ചിത്രമാണ്. ദിലീപ് - ജോഡിയെ ഭാഗ്യജോഡിയാക്കി മലയാളികള്‍ പ്രതിഷ്ഠിച്ചതും മീശമാധവന് ശേഷമാണ്. ദിലീപിനും കാവ്യയ്ക്കും ഒരുപക്ഷേ ഏറ്റവും പ്രിയപ്പെട്ട ചിത്രവും മീശമാധവനായിരിക്കും.

മീശമാധമാധവന് രണ്ടാം ഭാഗം വരുമോ? മാധവനും രുഗ്‌മിണിയും വീണ്ടും ചേക്കിലൂടെ ‘എന്‍റെ എല്ലാമെല്ലാമല്ലേ...’ എന്ന് പാടിനടക്കുമോ? മാധവന്‍ വീണ്ടും മീശ പിരിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. ഇതിനെല്ലാമുള്ള ഉത്തരം സംവിധായകന്‍ ലാല്‍ ജോസ് നല്‍കുന്നു.

അടുത്ത പേജില്‍ - മീശമാധവന്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ലാല്‍ ജോസിന് പറയാനുള്ളത്...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :