ഇഷ്ടപ്പെടുന്നവര്‍ മനസും ശരീരവും പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല: ദിലീപ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മലയാളത്തിന്‍റെ ജനപ്രിയ നായകനാണ് ദിലീപ്. നിഷ്കളങ്കമായ തമാശയുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നടന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് ബോള്‍ഡായ ഒരു മനുഷ്യനാണ്. തനിക്ക് ശരി എന്നുതോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ദിലീപ് മടിക്കാറില്ല.

പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ മനസും ശരീരവും പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല എന്ന് ദിലീപ് പറയുന്നു. കന്യക ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് കപട സദാചാരത്തിനെതിരെയും മറ്റും ആഞ്ഞടിക്കുന്നത്.

“ആണും പെണ്ണും തമ്മില്‍ സംസാരിച്ചാല്‍ പോലും മറ്റൊരര്‍ത്ഥം കല്‍പ്പിക്കുന്ന പലരും ഇന്നും സമൂഹത്തിലുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നതും ഒന്നിച്ച് യാത്ര ചെയ്യുന്നതും സംസാരിക്കുന്നതും ഒരിക്കലും തെറ്റല്ല. രണ്ടുപേര്‍ തമ്മില്‍ ഇഷ്ടപ്പെട്ടാല്‍, സംസാരിച്ചാല്‍ അവരെ കുറ്റം പറയാനും അവരെക്കുറിച്ച് മോശം പറയാനും മാത്രമേ ആളുണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ ശരീരവും മനസും പങ്കുവയ്ക്കുന്നതില്‍ ഒരു തെറ്റും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” - ദിലീപ് വ്യക്തമാക്കുന്നു.

പുരുഷന്‍റെ അടിമയായി സ്ത്രീയെ കണക്കാക്കുന്നവര്‍ക്കെതിരെയും ദിലീപ് ശക്തമായി പ്രതികരിക്കുന്നു. “സ്ത്രീ പുരുഷന്‍റെ അടിമയല്ല എന്ന് ആദ്യം മനസിലാക്കണം. പണ്ടുകാലത്ത് ഭര്‍ത്താവ് പറയുന്നതിനപ്പുറം ഭാര്യമാര്‍ പോവാന്‍ പാടില്ല എന്ന കാഴ്ചപ്പാടുണ്ടായിരുന്നു. സ്ത്രീക്കും പുരുഷനും അവരുടേതായ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ട്. സ്ത്രീ പുരുഷന്‍റെ അടിമയാണെന്ന ചിന്താഗതി എനിക്കില്ല” - ദിലീപ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :