'കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായി': തുറന്നുപറഞ്ഞ് സൂപ്പര്‍താരം

വിജയ് ദേവരക്കോണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലെ 'ശിവ' എന്ന വേഷത്തിലൂടെ നടന്‍ രാഹുല്‍ രാമകൃഷ്ണ സുപരിചിതനാണ്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 23 ജനുവരി 2020 (13:31 IST)
വിജയ് ദേവരക്കോണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലെ 'ശിവ' എന്ന വേഷത്തിലൂടെ നടന്‍ രാഹുല്‍ രാമകൃഷ്ണ സുപരിചിതനാണ്. ഇപ്പോഴിതാ താന്‍ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

"ഞാന്‍ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയല്ലാതെ എന്റെ വിഷമത്തെക്കുറിച്ച്‌ മറ്റെന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല" എന്നായിരുന്നു രാഹുലിന്റെ ട്വിറ്റ്. എല്ലാം മനോവിഷമമുണ്ടാക്കുമെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.

"ജീവിതത്തില്‍ ശൂന്യതകള്‍ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം അനുഭവങ്ങളെ തമോഗര്‍ത്തമായി കണ്ട് കൈകാര്യം ചെയ്യണം. അനാവശ്യ പ്രാധാന്യം നല്‍കരുത്", രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തി.

സിനിമയില്‍ എത്തുന്നതിന് മാധ്യമപ്രവര്‍ത്തകനായിരുന്നു രാഹുല്‍. അല്ലു അര്‍ജുന്‍ നായകനായ അല വൈകുന്തപുരം ലോ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :