ഷേര്‍ലിന്‍ എന്ന റിബല്‍

sherlyn chopra
PTIFILE
ബോളീവുഡിന്‍റെ ജെന്നിഫര്‍ ലോപ്പസ്‌ ആകാനാണ്‌ ഷേര്‍ലിന്‍ ചോപ്ര എന്ന മോണചോപ്രയുടെ ശ്രമം. സ്വന്തമായി എഴുതിയ വരികള്‍ക്ക്‌ സംഗീതം നല്‍കി ‘ഔട്രേജിയസ്‌’ എന്ന ആല്‍ബവുമായി എത്തുകയാണ് ഷെര്‍ലിന്‍. അല്‍പ വസ്ത്രധാരിയായി ക്യാമറക്ക്‌ മുന്നിലെത്താന്‍ മടിയില്ലെങ്കിലും ബോളീവുഡില്‍ ഷെര്‍ലിന് ഇതുവരെ ഒരു ബ്രേക്ക്‌ കിട്ടിയിട്ടില്ലെന്നത് സത്യമാണ്.

ബിക്കിനിമാത്രം ധരിച്ച്‌ എത്തിയെങ്കിലും ഷേര്‍ലിന്‍ ചോപ്രയുടെ ‘റെഡ്‌ സ്വസ്തിക്‌’ സ്വീകരിക്കപ്പെട്ടില്ല. ബോളീവുഡിലെ മൂന്നാംകിട ചിത്രങ്ങളില്‍ മാത്രമായി ഷേര്‍ലിന്‍ ഒതുങ്ങിപോയി. ശരീരം തുറന്നുകാട്ടാനുള്ള ചങ്കൂറ്റം ഉണ്ടായാല്‍ മാത്രം എല്ലാ സുന്ദരികള്‍ക്കും ബോളീവുഡ്‌ കീഴടക്കാനാകില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഷെര്‍ലിന്‍റെ ജീവിതം.

ചോദ്യം: ഷേര്‍ലിന്‍റെ ചിന്തകളിലും പെരുമാറ്റത്തിലും എല്ലാം ഒരു ചങ്കൂറ്റമുണ്ട്‌. എവിടെ നിന്നാണ്‌ ഇത്‌ കിട്ടിയത്‌?

ഉത്തരം: എന്‍റെ കുട്ടിക്കാലം മുതലേ ഞാന്‍ ഇങ്ങനെയായിരുന്നു. എന്‍റെ അമ്മ എന്നെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തിയിട്ടേയുള്ളു. എന്നെ അടക്കി വയ്ക്കാനാണ്‌ അവര്‍ എപ്പോഴും ശ്രമിച്ചത്‌. മറ്റ്‌ പെണ്‍കുട്ടികളെ പോലെ കല്യാണം കഴിച്ച്‌ വീട്ടിനുള്ളില്‍ തന്നെ കഴിയുന്നതായിരുന്നു അവര്‍ക്ക്‌ ഇഷ്ടം.കുട്ടിക്കാലം തൊട്ടേ ഞാന്‍ അങ്ങനെ ഒരു റിബലായി.

ചോദ്യം: കുട്ടിക്കാലത്തേ ഷേര്‍ലിന്‍ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്ഥയായിരുന്നു അല്ലേ?

ഉത്തരം: എന്‍റെ കൂട്ടുകാര്‍ കളിച്ചു നടക്കുമ്പോള്‍ ഞാന്‍ പുസ്തകപുഴുവായിരുന്നു. അവര്‍ക്കെല്ലാം ബോയ്‌ ഫ്രണ്ട്സ്‌ ഉണ്ടായിരുന്നു. എനിക്ക്‌ ആണ്‍ കൂട്ടുകാരില്ലാത്തതിന്‌ അവരെന്നെ കളിയാക്കിയിരുന്നു. അതുമാത്രമല്ല എന്‍റെ അച്ഛനും അമ്മയും എല്ലായ്പ്പോഴും വഴക്കായിരുന്നു. അതുകൊണ്ട്‌ തന്നെ പ്രായത്തില്‍ കവിഞ്ഞ ഒരു ജീവിത വീക്ഷണം എനിക്കുണ്ടായിരുന്നു.

ചോദ്യം: ഇപ്പോഴും ഷേര്‍ലിന്‍ വീട്ടുകാരില്‍ നിന്ന്‌ യാതൊരു പിന്തുണയും ലഭിക്കുന്നില്ലല്ലോ?

ഉത്തരം: ഇന്‍സ്റ്റാള്‍മെന്‍റായി വാങ്ങിയ കാറിലാണ്‌ ഞാന്‍ മുബൈയില്‍ എത്തുന്നത്‌. പണം അടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത്‌ വിറ്റ്‌ കാശ്‌ തിരിച്ചടച്ചു. പിന്നെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത്‌ പണമുണ്ടാക്കി ജീവിച്ചു. പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു ചെറിയ ജോലികള്‍ നിങ്ങളെ എല്ലായ്പ്പോഴും ചെറിയ ജീവിതം നയിക്കാനെ ഉപകരിക്കു എന്ന്‌. പിന്നീടാണ്‌ തുടക്കത്തില്‍ ഞാന്‍ വേണ്ടെന്നുവച്ചിരുന്ന ഓഫറുകളെല്ലാം സ്വീകരിക്കാന്‍ തയ്യാറായത്‌.

ചോദ്യം: എന്താണ്‌ പുതിയ ആല്‍ബത്തിന്‌ പ്രേരണ?

ഉത്തരം: ഞാന്‍ ചെറുപ്പത്തില്‍ എഴുതിയ എന്‍റെ ചിന്തകാളാണ്‌ ഇപ്പോള്‍ ആല്‍ബമാകുന്നത്‌. എന്‍റെ കരിയറില്‍ ഇടിവുണ്ടായപ്പോള്‍ ഞാന്‍ എന്‍റെ പഴയ ചിന്തകളിലേക്ക്‌ മടങ്ങുകയായിരുന്നു. അവ ഗാനങ്ങളായി. പ്രഹ്ലാദ്‌ കാക്കേര്‍ അത്‌ സംവിധാനം ചെയ്യാന്‍ തയ്യാറായി. ജെന്നിഫര്‍ ലോപ്പസിന്‍റെ സാധ്വീനം എന്നിലുണ്ട്‌.

ചോദ്യം: ഈ രംഗത്ത്‌ ഉറച്ച്‌ നില്‍ക്കാനാണോ തിരൂമാനം. ഇനിയും ആല്‍ബങ്ങള്‍ ഉണ്ടാകുമോ?

ഉത്തരം: ആദ്യ സംരംഭം വിജയിച്ചാല്‍ വീണ്ടും ഒന്നിക്കണമെന്ന്‌ പ്രഹ്ലാദ്‌ പറഞ്ഞിട്ടുണ്ട്‌.

ചോദ്യം:അമ്മയ്ക്ക്‌ ഷേര്‍ലിന്‍റെ കഴിവുകളൊന്നും തിരിച്ചറിയാനായില്ലേ?

ഉത്തരം: ഒരു പേര്‍ഷ്യന്‍ മുസ്ലീമായ എന്‍റെ അമ്മക്ക്‌ എന്‍റെ കലാപ്രവര്‍ത്തനങ്ങളെല്ലാം വെറും നേരമ്പോക്കായിരുന്നു. പക്ഷെ അച്ഛന്‌ എന്നെ പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു.

ചോദ്യം: ബോളീവുഡില്‍ ഇനിയും ഒരു ബ്രേക്ക്‌ ഷേര്‍ലിന്‍ പ്രതീക്ഷിക്കുന്നോ?

ഉത്തരം: എന്‍റെ ആല്‍ബം പുറത്തിറങ്ങുന്നതോടെ പുതിയമാറ്റം ഉണ്ടാകുമെന്ന്‌ ഞാന്‍ കരുതുന്നു. എന്നെ കുറിച്ച്‌ പ്രേക്ഷകരുടെ സമീപനം ഇതിലൂടെ മാറും എന്ന്‌ ഞാന്‍ കരുതുന്നു. മാത്രമല്ല. ആദ്യകാലത്ത്‌ ഞാന്‍ എല്ലാവരെയും കണ്ണുമടച്ച്‌ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ എനിക്ക്‌ എന്നെ മാത്രമേ വിശ്വാസമുള്ളു.

ചോദ്യം: സിനിമയിലും പൊതുസമൂഹത്തിലും സ്ത്രീക്ക്‌ ഒട്ടേറെ പരിമിതികളുണ്ടെന്ന്‌ ഷേര്‍ലിന്‌ തോന്നിയിട്ടുണ്ടോ?

WEBDUNIA|
ഉത്തരം:സിനിമ ആണുങ്ങളുടെ ലോകമാണെന്നാണ്‌ പൊതുവേ പറയുന്നത്‌. എനിക്ക്‌ അങ്ങനെയല്ല. പുരുഷന്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യത്തിലും താഴെയാണെന്നാണ്‌ എന്‍റെ വിശ്വാസം. ആണുങ്ങള്‍ കൊള്ളില്ലെന്നല്ല ഞാന്‍ പറയുന്നത്‌. എന്നാല്‍ സ്ത്രീകള്‍ ഒട്ടും പുറകിലല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :