മോഹന്‍ലാലിന്‍റെ ആരാധകരെ ചൊടിപ്പിക്കാന്‍ പറഞ്ഞതല്ല, അതൊരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നുകിട്ടിയതാണ്; മമ്മൂട്ടി - മോഹന്‍ലാല്‍ താരതമ്യത്തേക്കുറിച്ച് തിരക്കഥാകൃത്തിന് പറയാനുള്ളത് !

Mohanlal, Mammootty, Fahad Fazil, Prithviraj, Action Hero Biju, മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ആക്ഷന്‍ ഹീറോ ബിജു
Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (16:53 IST)
ആഷിക് അബു നിര്‍മ്മിച്ച ഫഹദ് ഫാസില്‍ ചിത്രം ‘മഹേഷിന്‍റെ പ്രതികാരം’ മോഹന്‍ലാല്‍ ആരാധകരുടെ പ്രതിഷേധം കൊണ്ടുകൂടി ചര്‍ച്ചാവിഷയമാകുകയാണ്. ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന ക്രിസ്പിന്‍ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് വിവാദമായിരിക്കുന്നത്. “ഞാന്‍ ലാലേട്ടന്‍റെ ഫാനാ. കാരണം മമ്മുക്ക എല്ലാ ടൈപ്പ് വേഷവും ചെയ്യും. പൊലീസ്, രാജാവ്, പൊട്ടന്‍ എല്ലാം... പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, പ്രമാണി ഇതുവിട്ടൊരു കളിയില്ല”
- എന്ന ഡയലോഗാണ് മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ആഷിക് അബുവിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ മോഹന്‍ലാല്‍ ആരാധകര്‍ പൊങ്കാലയിടുകയാണ്.

എന്നാല്‍, ആ ഡയലോഗ് ബോധപൂര്‍വം ഇങ്ങനെയൊരു ചര്‍ച്ചാവിഷയമാക്കാന്‍ വേണ്ടി എഴുതിയതല്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍ പറയുന്നു.

“അത് ഒരു തമാശയ്ക്കുവേണ്ടി എഴുതിയതാണ്. സൌത്ത് റയില്‍‌വെ സ്റ്റേഷന്‍റെ പിന്നിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് കേട്ടതാണ്. കേട്ടപ്പോള്‍ വളരെ ഇന്‍‌ട്രസ്റ്റിംഗ് ആയി തോന്നി. ക്രിസ്പിന്‍ എന്ന കഥാപാത്രം അങ്ങനെ പറയാന്‍ സാധ്യതയും ഉണ്ട്. അതുകൊണ്ട് ആ കഥാപാത്രത്തിന് ആ സംഭാഷണം നല്‍കി എന്നേയുള്ളൂ. ജീവിതത്തോട് ചേര്‍ന്നുനില്‍ക്കണമെന്ന് എല്ലാവരും പറയും. അങ്ങനെ ചെയ്യുമ്പോള്‍ നമുക്കെതിരെ ആള്‍ക്കാര്‍ പറയുകയും ചെയ്യും” - ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ശ്യാം പുഷ്കരന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :