സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കാന്‍ വരുന്നില്ലെന്ന് ഗൌതം മേനോന്‍, പ്രതിഫലം തരുന്നില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ !

ഒരു പാട്ടിലഭിനയിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ എത്തിയില്ല, പാട്ടില്ലാതെ പടം റിലീസ് ചെയ്യാന്‍ സംവിധായകന്‍ !

Simbu, STR, Gautham Vasudev Menon, Acham Yenbathu Madamaiyada, Manjima, Vineeth Sreenivasan, Nivin Pauly, ചിമ്പു, ഗൌതം വാസുദേവ് മേനോന്‍, അച്ചം എന്‍‌പത് മടമൈയടാ, മഞ്ജിമ, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി
Last Modified ശനി, 2 ജൂലൈ 2016 (15:35 IST)
‘അച്ചം എന്‍‌പത് മടമൈയടാ’ സൂപ്പര്‍താരം ചിമ്പു അഭിനയിക്കുന്ന പുതിയ പ്രണയചിത്രമാണ്. ഗൌതം വാസുദേവ് മേണോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്‍റെ സ്വന്തം മോഹനാണ് നായിക. ഇനി ഒരു ഗാനരംഗം മാത്രമാണ് ഈ സിനിമയ്ക്കായി ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഒരു വല്ലാത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ ഈ സിനിമ.

‘തള്ളിപ്പോകാതേ...’ എന്ന എ ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനം ഇതിനോടകം തന്നെ വന്‍ ഹിറ്റായിട്ടുള്ളതാണ്. ഈ പാട്ടുരംഗത്തില്‍ അഭിനയിക്കാന്‍ ചിമ്പു വരുന്നില്ല എന്നതാണ് ഗൌതം മേനോന്‍റെ പരാതി. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ ആ പാട്ടില്ലാതെ ചിത്രം റിലീസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും ഗൌതം മേനോന്‍ പറയുന്നു.

എന്നാല്‍, തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലം ഇതുവരെയും ലഭിക്കാതിരുന്നതുകൊണ്ടാണ് അഭിനയിക്കാത്തതെന്നാണ് ചിമ്പു പറയുന്നത്. പ്രതിഫലം പൂര്‍ണമായും കിട്ടിയാല്‍ മാത്രമേ താന്‍ ആ ഗാനരംഗത്തില്‍ അഭിനയിക്കുകയുള്ളൂ എന്നും ചിമ്പു വ്യക്തമാക്കുന്നു.

ഗൌതം മേനോന്‍ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈ 15ന് റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും അന്ന് റിലീസാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

“ചിമ്പു ഷൂട്ടിംഗിന് വന്നാല്‍ ആ ഗാനരംഗം സ്ക്രീനില്‍ ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാകില്ല. അങ്ങനെ ആ പാട്ട് ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴ് പ്രേക്ഷകര്‍ എന്നോട് ക്ഷമിക്കണം. ആ പാട്ട് ചിത്രീകരിക്കാനുണ്ട്. ചിമ്പുവിന്‍റെ ഡബ്ബിംഗ് ബാക്കിയുണ്ട്. പണം കൊടുക്കാനുണ്ടെങ്കില്‍ ഡബ്ബിംഗ് ചെയ്യാതെ ഇരുന്നാല്‍ മതിയല്ലോ. ഷൂട്ടിംഗിന് വരില്ലെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? തുര്‍ക്കിയില്‍ ഗാനരംഗം ചിത്രീകരിക്കാനായി മറ്റെല്ലാവരും വന്നിട്ടും ചിമ്പു വന്നില്ല. 80 ലക്ഷം രൂപയോളം മുടക്കി യൂണിറ്റെല്ലാം അവിടെ എത്തിയതിന് ശേഷമായിരുന്നു ഇത്. ഒടുവില്‍ ഗാനം ചിത്രീകരിക്കാതെ തിരിച്ചുപോന്നു” - ഗൌതം മേനോന്‍ വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :