ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ കോഴ്സിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (16:49 IST)
രണ്ട്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 13 സ്വാശ്രയ സ്ഥാപനങ്ങളിലും മെരിറ്റ്‌ സീറ്റില്‍ ദ്വിവല്‍സര ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ കോഴ്സിന്‌ അപേക്ഷിക്കാം.

ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയത്തില്‍ 45% മാര്‍ക്കോടെ പ്ലസ്‌ ടു വോ തത്തുല്യ പരീക്ഷയോ ജയിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ ജയം മതി. തമിഴ്‌, കന്നട ഭാഷകള്‍ ഒന്നാംഭാഷയായി പഠിച്ചവര്‍ക്ക്‌ മലയാളം എഴുതാനും വായിക്കാനും അറിയണം. 2008 ആഗസ്റ്റ്‌ 27 ന്‌ 25 വയസ്‌ കഴിയരുത്‌.

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ അഞ്ച്‌ വയസും മറ്റ്‌ പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ മൂന്ന്‌ വയസും ഇളവ്‌ ലഭിക്കും. അപേക്ഷാഫാറം തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക്‌ സമീപം പബ്ലിക്‌ ഹെല്‍ത്ത്‌ ട്രെയിനിങ്‌ സ്കൂളിലും കോഴിക്കോട്‌ മാലാപറമ്പ്‌ ഹെല്‍ത്ത്‌ ആന്‍റ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിങ്‌ സെന്‍ററിലും ലഭിക്കും.

അപേക്ഷാ ഫാറം നേരിട്ട്‌ വാങ്ങാന്‍ എസ്‌.ബി.റ്റി. മെയിന്‍ ബ്രാഞ്ച്‌ തിരുവനന്തപുരത്ത്‌ മാറാവുന്ന 100 രൂപയുടെ ഡി.ഡി. പാരാമെഡിക്കല്‍ കൗണ്‍സില്‍ അക്കൗണ്ട്‌ നമ്പര്‍ 570 3699 0991 ല്‍ എടുത്ത്‌ അതത്‌ പ്രിന്‍സിപ്പലിന്‍റെ പേര്‍ക്ക്‌ അപേക്ഷിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക്‌ 25 രൂപയുടെ ഡി.ഡി. മതി.

അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം സെപ്റ്റംബര്‍ 25. ഫോണ്‍: 0471-2479492.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :