54 പുതിയ തീവണ്ടികള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (15:56 IST)
PRO
ഈ വര്‍ഷം 54 പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്കു കൂലിയില്‍ ഇളവ്‌ നല്‍കും. 50000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവു നല്‍കും.

റെയില്‍‌വെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് റെയില്‍‌വെയില്‍ ജോലി നല്‍കും.സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ സര്‍വീസ് ചാര്‍ജ് 10 രൂപയായും എസി കോച്ചുകളിലെ സര്‍വീസ് ചാര്‍ജ് 40 രൂപയില്‍ നിന്ന് 20 രൂപയായും കുറച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :