ഹിമാചല്‍-കന്യാകുമാരി പാതയില്‍ പുതിയ വണ്ടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (16:02 IST)
ഹിമാചല്‍ പ്രദേശ് - കന്യാകുമാരി പാതയില്‍ പുതിയ ട്രെന്‍ അനുവദിച്ചു. കൂടാതെ, മംഗലാപുരം-കൊച്ചുവേളി പാതയിലും തൂത്തുക്കുടി കണ്ണൂര്‍ പാതയിലും പുതിയ ട്രെയിനുകള്‍ അനുവദിച്ചു.

കൂടുതല്‍ കായികതാരങ്ങള്‍ക്ക് റയില്‍വേയില്‍ ജോലി നല്കും. ഇത് കേരളത്തിലെ കായികതാരങ്ങള്‍ക്ക് ആയിരിക്കും കൂടുതല്‍ ഉപകാരപ്രദമായിരിക്കുക.

മംഗലാപുരം-കൊച്ചുവേളി, നിലമ്പൂര്‍-ഷൊറണൂര്‍, കോഴിക്കോട്-കണ്ണൂര്‍, എറണാകുളം-കൊല്ലം, പാലക്കാട് - പൊള്ളാച്ചി പാതയിലും പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട് വരെ നീട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :