റെയില്‍വെയുടെ ലാഭം 1328 കോടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (16:03 IST)
PRO
കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെയില്‍വെ 1328 കോടി രൂപ ലാഭം നേടിയതായി റെയില്‍ മന്ത്രി മമതാ ബാനര്‍ജി. പുതിയ ലൈനുകളുടെ നിര്‍മാണത്തിനുള്ള തുക 2848 കോടിയില്‍ നിന്ന് 4441 കോടിയായി ഉയര്‍ത്തി. 2011ല്‍ റെയില്‍‌വെയുടെ ചെലവ് 87100 കോടി രൂപയായിരിക്കും.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തവരുമാനം 88281 കോടി രൂപയായിരുന്നു.

തൊഴിലാളികള്‍ക്കായി കര്‍മഭൂമി സ്പെഷല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുമെന്നും മമതാ ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കായി മാത്രിഭൂമി സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കും. ബംഗ്ലാദേശിലേക്ക് റെയില്‍പ്പാത സ്ഥാപിക്കും. രബീന്ദ്രനാഥ ടാഗോറിന്‍റെ പേരിലുള്ള ഭാരത്‌പീഠ് ട്രെയിന്‍ ഇന്ത്യയൊട്ടാകെ 16 നഗരങ്ങളില്‍ പര്യടനം നടത്തും.

2011ല്‍ 1000 കിലോമീറ്റര്‍ ലൈന്‍ കൂടി വൈദ്യുതീകരികും. അതിവേഗ പാസഞ്ചര്‍ കോറിഡോര്‍ സ്ഥാപിക്കും.ക്യാന്‍സര്‍ രോഗികള്‍ക്ക് സൌജന്യ യാത്ര.മെട്രോ പദ്ധതികളിലെ റെയില്‍‌വെ പങ്കാളിത്തം 55 ശതമാനമാക്കി ഉയര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :