റയില്‍വെ ബജറ്റ്: ദക്ഷിണചരക്ക് ഇടനാഴിയില്‍ കേരളത്തെ തഴഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (15:53 IST)
ദക്ഷിണ ചരക്ക് ഇടനാഴിയില്‍ ഇത്തവണയും കേരളത്തെ തഴഞ്ഞു. കേന്ദ്ര റയില്‍വെ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചു.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്‍റ് സ്ഥാപിക്കും. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് ആറിടങ്ങളിലാണ് കുടിവെള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കുക.

മധുര-കോട്ടയം, ദിണ്ടിഗള്‍- കുമളി, തിരുവനന്തപുരം-പുനലൂര്‍, കോഴിക്കോട്-അങ്ങാടിപ്പുറം പാതകള്‍ക്കായി സര്‍വെ നടത്തുമെന്ന്‌ റയില്‍വെ ബജറ്റില്‍ പ്രഖ്യാപനം. തിരുവനന്തപുരത്തും പുനലൂരിനും ഇടയില്‍ പുതിയ പാത നിര്‍മ്മിക്കും. തലശ്ശേരി-മൈസൂര്‍ പാതയ്ക്ക് അനുമതി.

അടൂര്‍വഴി ചെങ്ങന്നുര്‍-തിരുവനന്തപുരം പാതയ്ക്ക് സര്‍വ്വേ നടത്തും. ദിണ്ഡിഗല്‍-പാലക്കാട് പാത ബ്രോഡ്ഗേജാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :