ബജറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള മറുപടി: ധനമന്ത്രി

WEBDUNIA| Last Modified വെള്ളി, 5 മാര്‍ച്ച് 2010 (15:33 IST)
കോണ്‍ഗ്രസിന്‍റെ ജനവിരുദ്ധ നടപടികള്‍ക്കുള്ള മറുപടിയാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും ബജറ്റ് നയങ്ങള്‍ക്കുള്ള മറുപടിയുമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂലധനം നിക്ഷേപം നടത്താന്‍ ഈ ബജറ്റില്‍ കഴിഞ്ഞെന്നും തോമസ് ഐസക്ക് അവകാശപ്പെട്ടു. ക്ഷേമപ്രവര്‍ത്തനത്തിനായി കൂടുതല്‍ നടപടികള്‍ നീക്കി വെച്ചതായും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാരനു നികുതി ഭാരം അടിച്ചേല്പിക്കാത്ത ബജറ്റാണ് ഇതെന്നും തോമസ് ഐസക്ക് അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :