ബജറ്റ് ആസിയാനെ പ്രതിരോധിക്കാന്‍: ധനമന്ത്രി

WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (16:07 IST)
വിലക്കയറ്റത്തെയും ആസിയാന്‍ കരാറിനെയും പ്രതിരോധിക്കുന്നത് മുമ്പില്‍ കണ്ടു കൊണ്ടുള്ള നയപ്രഖ്യാപനവും ബജറ്റുമായിരിക്കും ഇത്തവണത്തെതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക് ഷ്യ സുരക്ഷയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഈ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇത്തവണത്തേത് കമ്മിരഹിത ബജറ്റായിരിക്കില്ല. റവന്യൂക്കമ്മി രണ്ടു ശതമാനത്തില്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ചിലവ് വിനിയോഗം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സ്മാര്‍ട് സിറ്റി ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :