പ്രണാബിന്റെ മകള്‍ക്ക് ബജറ്റ് ആനുകൂല്യം വേണം!

WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (13:51 IST)
PRO
വീട്ടില്‍ നേരിട്ടു പറയാന്‍ സാധിക്കാത്തത് കത്തിലൂടെ നിര്‍വഹിച്ച സന്തോഷത്തിലാണ് ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ. ബജറ്റില്‍ തന്നെപ്പോലുള്ള കലോപാസകരെ നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുന്ന ശര്‍മിഷ്ഠ കമന്റടിക്കാര്‍ക്ക് 95 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണം എന്നും പറയുന്നു.

വീട്ടില്‍ പിതാവിനോട് നേരിട്ട് ഇക്കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ കടുപ്പമുള്ള ഒരു നോട്ടത്തിലൂടെ അത് മുടക്കുമെന്ന് പരാതിപ്പെടുന്ന ശര്‍മിഷ്ഠ അവസാനം തന്റെ ആവശ്യങ്ങള്‍ ധനമന്ത്രിയെ അറിയിക്കാന്‍ കത്ത് വേണ്ടി വന്നു എന്നും പറയുന്നു.

കഥക് നൃത്തോപാസകയായ ശര്‍മിഷ്ഠ പിതാവിന് എഴുതിയ കത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി റോഡുകളിലൂടെ സ്ത്രീകളെ ശരിയായ വിധത്തില്‍ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കാത്ത ‘ആധുനികന്‍’മാര്‍ക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പൂവാലന്‍‌മാര്‍ക്കും 90-95 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടിരിക്കുന്നു.

തന്നെ പോലെ കലാപ്രകടനങ്ങളിലൂടെ സമ്പാദിക്കുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണം. എന്നാല്‍, ബോളിവുഡ് താരങ്ങള്‍ക്ക് ഇതു ബാധകമായിരിക്കുകയും അരുത്. റോഡരുകില്‍ മതില്‍ കാണുന്നിടത്തൊക്കെ നായയെ അനുകരിക്കുന്നവര്‍ക്ക് പ്രത്യേക ‘കോമണ്‍‌വെല്‍ത്ത്’ നികുതി ഏര്‍പ്പെടുത്തണമെന്നും ശര്‍മിഷ്ഠ തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :