പെട്രോള്‍-ഡീസല്‍ വില കൂടും

WEBDUNIA| Last Modified വെള്ളി, 26 ഫെബ്രുവരി 2010 (13:48 IST)
PRO
ആദായ നികുതി പരിധി ഉയര്‍ത്താതെ നികുതിഘടന പരിഷ്കരിച്ചു. 160000 വരെ വരുമാനത്തിന് നികുതിയില്ല.1,60000 മുതല്‍ 5 ലക്ഷം രുപവരെയുള്ള വരുമാനത്തിന് 10% മായിരിക്കും ആദായ നികുതി. 5 മുതല്‍ 8 ലക്ഷം വരെയുള്ള വരുമാനത്തിന് 20% നികുതി ചുമത്തും. 8 ലക്ഷത്തിനു മുകളില്‍ 30 ശതമാനമായിരിക്കും നികുതി.

കഴിഞ്ഞ വര്‍ഷം 1.6 ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെയുള്ള വരുമാനത്തില്‍ 10 ശതമാനവും മൂന്നു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമായിരുന്നു നികുതി.

സാമ്പത്തിക മാന്ദ്യകാലത്ത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പായ്ക്കേജുകള്‍ ക്രമേണ പിന്‍‌വലിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ഒമ്പത് ശതമാനം വളര്‍ച്ച നേടുക എന്നതാണ് രാജ്യത്തിന്‍റെ മുഖ്യലക്‍ഷ്യമെ യു പി എ സര്‍ക്കാരിന്‍റെ രണ്ടാമത്തെ പൊതു ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പ്രണബ് പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു. ഇന്ത്യന്‍ സമ്പദ് രംഗം മെച്ചപ്പെട്ടു.ആളോഹരി രണ്ടക്കത്തിലെത്തിക്കുകയും സര്‍ക്കാരിന്‍റെ മുഖ്യ ലക്‍ഷ്യങ്ങളിലൊന്നാണ്.

കാര്‍ഷിക പ്രതിസന്ധി അതിജീവിച്ചു. ഗ്രാമീണമേഖലയിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തും. ആളോഹരി വരുമാനം രണ്ടക്കത്തിലേക്ക് എത്തിക്കും.വളര്‍ച്ച സ്ഥിരപ്പെടുത്തും. ഉല്‍‌പ്പാദനമേഖലയില്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി ചെലവ് ചുരുക്കുന്നകാര്യം ആലോചിക്കേണ്ടി വരും. മാന്ദ്യകാലത്ത് നടപ്പാക്കിയ പായ്ക്കേജുകള്‍ ഫലപ്രദമായി.കാര്‍ഷിക വളര്‍ച്ചാനിരക്കിലെ കുറവ് ആശങ്കാശനകം.രാജ്യസുരക്ഷ ശക്തിപ്പെടുത്തും.പണപ്പെരുപ്പനിരക്ക കുറയ്ക്കണം.നികുതി ഘടന കൂടുതല്‍ ലളിതമാക്കും.

ബജറ്റിലെ പ്രധാന നികുതി നിര്‍ദേശങ്ങള്‍

ബജറ്റിലെ പ്രധാന നികുതി നിര്‍ദേശങ്ങള്‍:

-160000 വരെ വരുമാനത്തിന് നികുതിയില്ല.

-1,60000 മുതല്‍ 5ലക്ഷം രുപവരെയുള്‍ല വരുമാനത്തിന് 10% ആദായ നികുതി.

-5 മുതല്‍ 8 ലക്ഷം വരെയുള്ള വരുമാനത്തിന് 20% നികുതി.

-10 ലക്ഷത്തിനു മുകളില്‍ 30 ശതമാനം.

-ആദായ നികുതി ഫോമുകള്‍ ലളിതമാക്കും.

-പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് ഒരു രൂപ കൂട്ടി.

-എല്ലാ ഉല്‍പ്പന്നങ്ങളുടെയും എക്സിസ് തിരുവ 10 ശതമാനമാക്കി.

-കാറുകളുടെ നികുതി 20 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി ഉയര്‍ത്തി.

-ആഡംബര കാറിനും ഇരു ചക്രവാഹനങ്ങള്‍ക്കും വിലകൂടും.

-സിഗരറ്റിനും പുകയിലയ്ക്കും വിലകൂടും.

-സിമന്‍റിന് വിലകൂടും.

- സ്വര്‍ണം, പ്ലാറ്റിനം വില കൂടും.

-എയര്‍ കണ്ടീഷനും, ഫ്രിഡ്ജിനും ടെലിവിഷനും, മൊബൈല്‍ ഫോണിനും വിലകൂടും.

-പ്രതീക്ഷിക്കുന്ന നികുതി വരുമാനം 7,46, 651 കോടി. പ്രതീക്ഷിക്കുന്ന ചെലവ്‌ 1,18,749 കോടി. 6.9 ശതമാനം ധനക്കമ്മി പ്രതീക്ഷിക്കുന്നു.

-പ്രത്യക്ഷ ചരക്കു നികുതി 2011ഓടെ നിലവില്‍ വരും.

-20 ലക്ഷത്തില്‍ താഴെയുള്ള ഭവന വായ്പാ ഇളവുകളുടെ കാലാവധി നീട്ടി.

-വിള വായ്പ ശരിയായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കാര്‍ഷിക വായ്പയ്ക്ക് 2% സബ്സിഡി.

-കയറ്റുമതിമേഖലയിലെ 2% പലിശയിളവ് ഒരു വര്‍ഷം കൂടി തുടരും.

-ഉത്തേജക പായ്ക്കേജുകള്‍ ക്രമേണ പിന്‍‌വലിക്കും.

-പ്രത്യക്ഷ നികുതികോഡ് 2010 ഓടെ നടപ്പാക്കും.

-ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു നികുതിയില്ല. കമ്പനികള്‍ക്കുള്ള സര്‍ചാര്‍ജ്‌ 7.5 ശതമാനമാക്കി.

-പൊതുകടം നിയന്ത്രിക്കാന്‍ അറുമാസത്തിനകം നടപടി.

-25000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍ ലക്‍ഷ്യം.

-വിദേശ നിക്ഷേപത്തിനുള്ള ചട്ടങ്ങള്‍ ലളിതമാക്കും.

-സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്.

-പുതിയ വളം സബ്സിഡി നയം പ്രഖ്യാപിക്കും.

-വിലയില്‍ മാറ്റമില്ലാതെ വളം സബ്സിഡി നേരിട്ട് കര്‍ഷകരില്‍ എത്തിക്കും.

-2009 സാമ്പത്തിക വര്‍ഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 20.9 ബില്യണ്‍ ഡോളര്‍.

-റെയില്‍‌വെയ്ക്ക് 16752 കോടി അനുവദിക്കും.

-അടിസ്ഥാന സൌകര്യ വികസനത്തിന് 1,73,552 കോടി അനുവദിക്കും.

-ഒരു ദിവസം 20 കിലോമീറ്റര്‍ റോഡ്‌ നിര്‍മിക്കും. റോഡ്‌ ഗതാഗതത്തിന്‌ വിഹിതം 13% അധികം അനുവദിക്കും.

-പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് പ്രോത്സാഹനം.

-2009-10 വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച.

-അഞ്ച് മെഗാ‍ ഭക്‍ഷ്യ പാര്‍ക്കുകള്‍ നിര്‍മിക്കും.

-കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 4000 കോടിയുടെ നാലിന പരിപാടി.

-രാഷ്ട്രിയ കൃഷിവികാസ് യോജനയ്ക്ക് 300 കോടി.

-ഊര്‍ജമേഖലയ്ക്ക് 5130 കോടി.

-കുടുംബക്ഷേമത്തിന് 22,300 കോടി.

-വൈദ്യുതി ഉല്‍‌പ്പാദനം കൂട്ടാന്‍ മുന്‍‌ഗണന.

-ഖനി റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും.

-ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40100 കോടി.

-ഇന്ദിര ആവാസ് യോജനയ്ക്ക് 10000 കോടി.

-വിദ്യാഭ്യാസ മേഖലയ്ക്ക് 31036 കോടി.

-ഗോവയുടെ വികസനത്തിന് 200 കോടി.

-പൊതുമേഖലാ ബാങ്കിംഗ് മേഖലയിലേക്ക് 16500 കോടി.

-ഗ്രാമീണ വികസനത്തിന് 66,100 കോടി.

-തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്.

-30 ലക്ഷം പേര്‍ക്ക് ടെസ്ക്റ്റൈല്‍ മേഖലയില്‍ പരിശീലനം.

-നന്ദന്‍ നിലേക്കാനി അധ്യക്ഷനായി സാങ്കേതിക ഉപദേശക സമിതി.

-ഭക്‍ഷ്യ സുരക്ഷാ ബില്‍ ഉടന്‍.

-വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള സഹായം 50 % ഉയര്‍ത്തി.

-ന്യൂനപക്ഷ ക്ഷേമത്തിന് 2600 കോടി.

-ഓരോ പുതിയ പെന്‍ഷന്‍ അക്കൌണ്ടിനും സര്‍ക്കാര്‍ 1000 രൂപ നല്‍കും.

-നഗരവികസനത്തിന് 5400 കോടി.

-അസംഘടിത മേഖലയ്ക്കുള്ള സുരക്ഷാ ഫണ്ടിന് 1000 കോടി.

-പ്രതിരോധ മേഖലയ്ക്ക് 1,47,344 കോടി. മുന്‍ ബജറ്റില്‍ നിന്ന് 4% അധികം.

-ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷം തന്നെ.

-20000 മെഗാവാട്ട്‌ സൗരോര്‍ജ വൈദ്യുതി 2022ല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :