കൊച്ചി മെട്രോയ്ക്ക് അഞ്ചു കോടി രൂപ

WEBDUNIA| Last Modified വെള്ളി, 5 മാര്‍ച്ച് 2010 (15:30 IST)
PRO
കൊച്ചി മെട്രോയ്ക്ക്‌ അഞ്ചു കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ ബജറ്റ്‌ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയും മാറ്റിവെച്ചു. സാമൂഹിക സുരക്ഷയ്ക്കും പൊതുമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല.

വൈറ്റില മൊബിലിറ്റി ടെര്‍മിനലിന്‌ അഞ്ചു കോടി രൂപ വകയിരുത്തി. തൊഴിലുറപ്പു പദ്ധതി നടപ്പാക്കാന്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌.

എപിഎല്‍, ബിപിഎല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ രണ്ടു രൂപ നിരക്കില്‍ അരി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 500 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്‌.
കൂടാതെ, പാവങ്ങളുടെ ക്ഷേമപെന്‍ഷന്‍ 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്‌.

പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹ അലവന്‍സ്‌ 20, 000 രൂപയായി ഉയര്‍ത്തി. അനാഥാലയങ്ങള്‍ , പൂവര്‍ഹോമുകള്‍ എന്നിവയുടെ പ്രതിമാസ ഗ്രാന്‍റ് ഉയര്‍ത്തി. പരിസ്ഥിത സംരക്ഷണത്തിനും ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ നീക്കിവെച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :