കേരളത്തിന് പുതിയ ഒന്‍പത് ട്രെയിനുകള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (15:59 IST)
കേരളത്തിന് പുതിയ ഒന്‍പതു ട്രെയിനുകള്‍ അനുവദിച്ചു. കോഴിക്കോട്-തിരുവനന്തപുരം പാതയില്‍ പുതിയ ജനശതാബ്ദി, മുംബൈ-എറണാകുളം പാതയില്‍ പുതിയ തുരന്തോ ട്രെയിന്‍, ഭോപ്പാല്‍ - കന്യാകുമാരി - തിരുവനന്തപുരം - കൊച്ചി പാതയില്‍ പുതിയ ട്രെയിന്‍ എന്നിവ അനുവദിച്ചു.

പൂനെ-എറണാകുളം പാതയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റും അനുവദിച്ചു. കൂടാതെ, മംഗലാപുരം-കൊച്ചുവേളി, നിലമ്പൂര്‍-ഷൊറണൂര്‍, കോഴിക്കോട്-കണ്ണൂര്‍, എറണാകുളം-കൊല്ലം, പാലക്കാട്-പൊള്ളാച്ചി എന്നീ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട് വരെ നീട്ടും.

മധുര-കോട്ടയം, ദിണ്ടിഗള്‍- കുമളി, തിരുവനന്തപുരം-പുനലൂര്‍, കോഴിക്കോട്-അങ്ങാടിപ്പുറം പാതകള്‍ക്കായി സര്‍വെ നടത്തുമെന്ന്‌ റയില്‍വെ ബജറ്റില്‍ പ്രഖ്യാപനം. തിരുവനന്തപുരത്തും പുനലൂരിനും ഇടയില്‍ പുതിയ പാത നിര്‍മ്മിക്കും. തലശ്ശേരി-മൈസൂര്‍ പാതയ്ക്ക് അനുമതിയായി. അടൂര്‍വഴി ചെങ്ങന്നുര്‍-തിരുവനന്തപുരം പാതയ്ക്ക് സര്‍വ്വേ നടത്തും. ദിണ്ഡിഗല്‍-പാലക്കാട് പാത ബ്രോഡ്ഗേജാക്കും. എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :