കുടിയന്മാര്‍ക്ക് ധനമന്ത്രിയുടെ അടി; മദ്യംവില കൂടും!

WEBDUNIA|
PRO
ചാലക്കുടിക്കാര്‍ക്കടക്കം സംസ്ഥാനത്തെ കുടിയന്മാര്‍ക്ക് ധനമന്ത്രിവക അടി. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഒറ്റയടിക്കാണ് മന്ത്രി തോമസ് ഐസക്ക് കുടിയന്മാരെ ഞെട്ടിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത വിദേശ മദ്യത്തിന് ഈ ബജറ്റില്‍ പത്തു ശതമാനം നികുതി വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കുടിയന്മാരെ കുടിപ്പിച്ചു കിടത്തുമ്പോള്‍ സര്‍ക്കാരിന് അധികമായി ലഭിക്കുന്നത് 500 കോടി രൂപ.

സാധരണക്കാരെ നികുതി വര്‍ദ്ധിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണ് ബജറ്റിന്‍റെ പ്ലസ് പോയിന്‍റ് ആയി തോമസ് ഐസക്ക് പറയുന്നത്. എന്നാല്‍, ഓരോ ആഘോഷത്തിനും ആവശ്യത്തിലധികം കുപ്പി കാലിയാക്കി ബിവറേജസ് കോര്‍പ്പറേഷനിലേക്ക് കോടികള്‍ എത്തിക്കുന്ന സാധാരണ കുടിയന്മാരെ മന്ത്രി തല്ക്കാലത്തേക്ക് മറന്നു. കുടിയന്മാരുടെ കുടി മാറ്റാന്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ തുടങ്ങാനും മന്ത്രി തീരുമാനിച്ചു കഴിഞ്ഞു. കേരളം ഇതു കൊണ്ടൊക്കെ നന്നാവുമോ എന്ന് കണ്ട് തന്നെ അറിയണം.

കീശയിലെ കാശു കൊണ്ട് ആവശ്യത്തിനു മദ്യം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. അവര്‍ തല്ക്കാലത്തേക്ക് വൈനിലേക്കും ബിയറിലേക്കും തിരിയുക. മദ്യത്തിനുള്ള നികുതി പത്തു ശതമാനം ഉയര്‍ത്തിയപ്പോള്‍ വൈനിന്‍റെയും ബിയറിന്‍റെയും നികുതി പത്തു ശതമാനം കുറച്ചാണ് ധനമന്ത്രി കുടിയന്മാരോട് നീതി കാണിച്ചത്. ഏതായാലും ഉടനെങ്ങും മാരാരിക്കുളത്തുകാരന്‍ മന്ത്രി ചാലക്കുടിക്ക് പോകാത്തതായിരിക്കും നല്ലത്. ചാലക്കുടിക്കാര്‍ക്ക് ഫീല്‍ ചെയ്താലോ?.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :