എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല: മമത

ന്യൂഡല്‍ഹി| WEBDUNIA|
PRO
തനിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര റെയില്‍‌‌വെ മന്ത്രി മമത ബാനര്‍ജി. ബജറ്റ് അവതരണ വേളയില്‍ പലപ്പോഴും സഭ ശബ്ദായമാനമായപ്പോഴായിരുന്നു തന്‍റെ നിസ്സഹായത സൂചിപ്പിച്ച് മമതയുടെ പരാമര്‍ശം.

ഉച്ചയ്ക്ക് 12.10 ഓടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ആരംഭിച്ച മമതയുടെ പ്രസംഗമധ്യേ നിരവധി തവണ പല ഭാഗത്തുനിന്നും സഭയില്‍ ശബ്ദമുയര്‍ന്നിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞ് ചില പ്രതിഷേധങ്ങളെ അപ്പോള്‍ തന്നെ മമത നേരിടുകയും ചെയ്തു.

ഇങ്ങനൊരു ഘട്ടത്തിലായിരുന്നു ചെയറിലിരുന്ന സ്പീക്കര്‍ മീരാകുമാറിനെ സംബോധന ചെയ്ത് തനിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് നിസ്സഹായതോടെ മമത പറഞ്ഞത്. താന്‍ ഒരു മനുഷ്യജീവിയാണെന്നും എല്ലായ്പ്പോഴും തൃപ്തി കൈവരില്ലെന്നും എന്നാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

കേരളത്തിനെ അവഗണിച്ചു എന്നാരോപിച്ച് പ്രസംഗത്തിനിടെ കേരള എം‌പിമാരും പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളു എന്ന് പറഞ്ഞ് മമത എം‌പിമാരെ സമാശ്വസിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :