റെയില്‍ ബജറ്റ്, മമത ബാനര്‍ജി, വ്യവസായ ലോകം

മുംബൈ| WEBDUNIA|
PRO
റെയില്‍‌വേ ബജറ്റിന് വ്യവസായ ലോകത്ത് സമ്മിശ്രപ്രതികരണം. ചരക്കുകൂലി ഉയര്‍ത്താത്ത നടപടിയെ സ്വാഗതം ചെയ്യുന്നതോടോപ്പം സ്വകാര്യ സംരംഭങ്ങളുടെ സഹകരണത്തോടെ റെയില്‍‌വേയെ പുരോഗതിയിലേക്ക് നയിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന മമതയുടെ പ്രഖ്യാപനവും വ്യവസായ ലോകം സ്വാഗതം ചെയ്യുന്നു.

ചില ചരക്കുകള്‍ക്ക് കടത്തുകൂലി കുറയ്ക്കാന്‍ തയ്യാറായതിനെയും വ്യവസായ ലോകം സ്വാഗതം ചെയ്യുന്നുണ്ട്. ഈ വര്‍ഷം 944 മില്യന്‍ ടണ്ണിന്‍റെ ചരക്കുഗതാഗതമാണ് റെയില്‍‌വെ ലക്‍ഷ്യമിട്ടിരിക്കുന്നത്. നിലവിലെ ലക്‍ഷ്യത്തെക്കാള്‍ 54 മില്യന്‍ ടണ്‍ അധികമാണിത്.

റെയില്‍‌വേയുടെ പദ്ധതികളില്‍ സ്വകാര്യ സംരംഭകരെ ക്ഷണിക്കുമെന്ന മമതയുടെ പ്രഖ്യാപനവും സ്വകാര്യസഹകരണത്തിന്‍റെ കാര്യത്തിലെ അനുകൂല മനോഭാവവും വ്യവസായലോകം പ്രതീക്ഷയോടെയാണ് വിലയിരുത്തുന്നത്. പതിനാറു പാതകളിലേക്ക് ടൂറിസ്റ്റ് തീവണ്ടികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും ബിസിനസ് ലോകത്ത് പ്രതീക്ഷ പടര്‍ത്തിയിട്ടുണ്ട്.

എസി സര്‍വ്വീസ് നിരക്ക് കുറച്ചതും വ്യവസായ ലോകത്തിന് ആശ്വാസമാകുന്നുണ്ട്. ജപ്പാനുമായി ഇക്കൊല്ലം പശ്ചിമഘട്ട ഇടനാഴിക്കരാര്‍ ഒപ്പുവെക്കുമെന്ന പ്രഖ്യാപനവും ദക്ഷിണചരക്ക് ഇടനാഴിയും വ്യവസായികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റ് പ്രഖ്യാപനങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :