റെയില്‍‌ ജീവനക്കാര്‍ക്ക് മമതയുടെ സമ്മാനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
റെയില്‍ ബജറ്റിനെതിരെ പല മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ റെയില്‍‌വേ ജീവനക്കാര്‍ക്ക് മമതയുടെ സമ്മാനം. പത്ത് വര്‍ഷത്തിനുള്ളില്‍ റെയില്‍‌വേയിലെ എല്ലാ ജീവനക്കാര്‍ക്കും വീട് നല്‍കുമെന്ന പ്രഖ്യാപനമാണ് തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുക.

നഗര വികസന മന്ത്രാലയവുമായി ചേര്‍ന്നാണ്‌ ജീവനക്കാര്‍ക്ക്‌ വീട്‌ നല്‍കുക. പതിന്നാലു ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ജീവനക്കാര്‍ക്കുള്ള ക്ഷേമപദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കുമെന്നും മമത ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണനയും മമത നല്‍കിയിട്ടുണ്ട്. വനിതാ ജീവനക്കാര്‍ക്കായി അമ്പത് ശിശുസംരക്ഷണകേന്ദ്രങ്ങളും ഇരുപത് ഹോസ്റ്റലുകളും ആരംഭിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം.

ചെലവു ചുരുക്കലുമായി സഹകരിച്ച് റെയില്‍‌വേയ്ക്ക് വമ്പന്‍ ലാഭമുണ്ടാക്കിയ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാനും മമത മറന്നില്ല. ചെലവുചുരുക്കലിലൂടെ രണ്ടായിരം കോടി രൂപയാണ് റെയില്‍‌വേ ലാഭിച്ചതെന്ന് മമത പറഞ്ഞു. ചെലവുചുരുക്കല്‍ നടപടികള്‍ ഉപദേശിച്ച പ്രധാനമന്ത്രിക്ക് മമത നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :