യാത്രാനിരക്ക് വര്‍ധനയില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (15:51 IST)
PRO
ഈ വര്‍ഷം റെയില്‍വേ യാത്രാ-ചരക്കുകൂലിയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. യു.പി.എ സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട്ടെ കോച്ച് ഫാക്ടറിക്ക് അന്തിമാനുമതിയും നല്‍കി. കോച്ച് ഫാക്ടറി ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്നും സാമൂഹിക പ്രതിബന്ധതയക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
യാത്രാ-ചരക്കു കൂലി വര്‍ധിപ്പിക്കില്ല.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് അന്തിമാനുമതി.
മധുര കോട്ടയം പാതക്കായി സര്‍വെ
ഡിണ്ടിഗല്‍-കുമളി പാതയ്ക്കായി സര്‍വെ
മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്കു കൂലിയില്‍ ഇളവ്‌
50000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവ്.
തിരുവനന്തപുരത്ത് കുടിവെള്ള പ്ലാന്‍റ് സ്ഥാപിക്കും.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ സര്‍വീസ് ചാര്‍ജ് 10 രൂപയായും എസി കോച്ചുകളിലെ സര്‍വീസ് ചാര്‍ജ് 40 രൂപയില്‍ നിന്ന് 20 രൂപയായും കുറച്ചു
10 തുരന്തോ ട്രെയിനുകള്‍ കൂടി.
ഈ വര്‍ഷം 54 പുതിയ ട്രെയിനുകള്‍
ആശുപത്രികളിലും സര്‍വകലാശാലകളിലും കോടതികളിലും ഇ ടിക്കറ്റിംഗ് കേന്ദ്രങ്ങള്‍.
14 ലക്ഷം റയില്‍‌വെ ജീവനക്കാര്‍ക്ക് 10 വര്‍ഷത്തിനകം വീട്.
റെയില്‍‌വെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് റെയില്‍‌വെയില്‍ ജോലി.
യാത്രാ സൌകര്യത്തിനായി ഈ വര്‍ഷം 1302 കോടി രൂപ നീക്കിവെയ്ക്കും.
റയില്‍‌വെ പരീക്ഷകള്‍ പ്രാദേശിക ഭാഷയിലും.
നിയമന പരീക്ഷകള്‍ എല്ലാ സ്ഥലത്തും ഒരേ ദിവസം.
റയില്‍‌വെ പരീക്ഷകളുടെ ഫീസ് കുറയ്ക്കും.
ഏഴുമാസത്തിനകം 117 പുതിയ ട്രെയിനുകള്‍.
പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റയില്‍പ്പാതകള്‍.
2020ല്‍ 25000 കിലോമീറ്റര്‍ പുതിയ ലൈനുകള്‍
അഞ്ചുവര്‍ഷത്തിനകം ആളില്ലാ ലെവല്‍‌ക്രോസുകള്‍ ഇല്ലാതാക്കും.
ജില്ലാ ആസ്ഥാനങ്ങള്‍ ടിക്കറ്റ് സെന്‍ററുകള്‍ തുടങ്ങും.
93 മള്‍ട്ടി വിവിധോദ്ദേശ്യ സമുച്ചയങ്ങള്‍
ഓരോവര്‍ഷവും 1000 കിലോമീറ്റര്‍ പുതിയ പാത.
കായിക വികസനത്തിനായി അഞ്ച് പുതിയ അക്കാദമികള്‍.
കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ റെയില്‍‌വെയ്ക്ക് മുഖ്യ പങ്കാളിത്തം.
ഗെയിംസിനായി പ്രത്യേക ട്രെയിന്‍.
കൂടുതല്‍ കായിക താരങ്ങള്‍ക്ക് റെയില്‍‌വെയില്‍ ജോലി.
ആര്‍ പി എഫിന് കൂടുതല്‍ അധികാരം.
സുരക്ഷക്കായി ആര്‍ പി എഫില്‍ മഹിളാവാഹിനി എന്ന വിഭാഗം.
റായ്ബറേലി കോച്ച് ഫാക്ടറി ഒരുവര്‍ഷത്തിനകം.
പാലക്കാട് കോച്ച് ഫാക്ടറി ഉടന്‍ തുടങ്ങും.
മുംബൈയില്‍ 101 പുതിയ സബര്‍ബന്‍ ട്രെയിനുകള്‍.
101 പുതിയ റെയില്‍ ആശുപത്രികള്‍.
റയില്‍‌വെ ജീവനക്കാരുടെ മക്കള്‍ക്കായി 50 ഡേ കെയര്‍ സെന്‍ററുകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :