പ്രതിരോധത്തിനും ബജറ്റില്‍ പരിഗണന

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേന്ദ്രബജറ്റില്‍ ഗ്രാമീണ, കാര്‍ഷിക മേഖലയെയും വ്യവസായ ലോകത്തെയും സന്തോഷിപ്പിക്കുന്നതിനൊപ്പം പ്രതിരോധരംഗത്തിന് കാര്യമായ സംഭാവനയും പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കുന്നു. മുപ്പത്തിനാലു ശതമാനമാണ് പ്രതിരോധ വിഹിതം വര്‍ദ്ധിപ്പിച്ചത്.

1,47,344 കോടി രൂപയാണ് പ്രതിരോധത്തിന് ഇക്കുറി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,41,703 കോടി രൂപയായിരുന്നു ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 5, 641 കോടി രൂപയാണ് ഇക്കുറി അധികമായി അനുവദിച്ചത്.

പ്രതിരോധ ഇനത്തിലെ മൂലധന വിനിയോഗം 60,000 കോടി രൂപയാണ് കണക്കുകൂട്ടുന്നത്. സായുധ സേനയുടെ നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായിട്ടാണ് ബജറ്റിലെ പ്രതിരോധ വിഹിതം ഉയര്‍ത്തിയത്. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളിലേക്ക് രണ്ടായിരം യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2008-09 ല്‍ 1,14, 600 കോടിയായിരുന്നു പ്രതിരോധ വിഹിതമായി അനുവദിച്ചത്. അതിനു മുമ്പുള്ള വര്‍ഷം 91, 681 കോടി രൂപയായിരുന്നു പ്രതിരോധത്തിന് അനുവദിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :