കുടുംബശ്രീക്ക് 50 കോടി, വനിതാക്ഷേമത്തിന് 620 കോടി

WEBDUNIA| Last Modified വെള്ളി, 5 മാര്‍ച്ച് 2010 (15:32 IST)
വനിതാക്ഷേമത്തിനും കുടുംബശ്രീയ്ക്കും ബജറ്റില്‍ പ്രത്യേക വകയിരുത്തല്‍. വനിതാക്ഷേമത്തിനായി 620 കോടി രൂപയും കുടുംബശ്രീക്ക് ധനസഹായമായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.

പീഡിതരായ സ്‌ത്രീകള്‍ക്ക്‌ ധനസഹായം നല്‍കാന്‍ ഒരു കോടിയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്‌. 160 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓ‍ഫിസുകളും ജനമൈത്രി പൊലീസ്‌ സ്റ്റേഷനുകളും സ്‌ത്രീ സൗഹൃദ കേന്ദ്രങ്ങളാക്കും. കയര്‍, കൈത്തറി, പനമ്പ്‌, മേഖലകളില്‍ 50 കോടിയുടെ വരുമാന പദ്ധതി ആരംഭിക്കും.

കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന്‌ പുതിയ കമ്പനി. ഇതില്‍ സര്‍ക്കാരിന്‌ 26 ശതമാനം ഓ‍ഹരി. നികുതിയേതര വരുമാനം വര്‍ധിപ്പിച്ചു വിഭവ സമാഹരണം ശക്‌തിപ്പെടുത്തുമെന്നും ധനമന്ത്രി തോമസ്‌ ഐസക്‌. ജനങ്ങള്‍ക്കു മേല്‍ അധികഭാരം ചുമത്തില്ല. വിലക്കയറ്റം തടയാന്‍ നടപടികള്‍ ഉണ്ടാകുമെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :