സിനിമാ രംഗത്തും കലാരംഗത്തുമുള്ള ഒട്ടേറെപ്പേരുടെ ആത്മകഥകള്‍ നമുക്ക് സുപരിചിതമാണ്. നാമറിയുന്ന ആ അനുഭവക്കുറിപ്പുകളുടെ കൂട്ടത്തിലേക്ക് ഒരു പുസ്തകം കൂടി.
പ്രശസ്ത നര്‍ത്തകനും ചലച്ചിത്ര നൃത്ത സംവിധായകനുമായ ഗുരു ഗോപാലകൃഷ്ണന്റെ "എന്റെ സിനിമാനുഭവങ്ങള്‍'.
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കും പോലെ ഗുരു ഗോപാലകൃഷ്ണന്റെ സിനിമാനുഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം.
എന്നാല്‍ സാധാരണ അനുഭവങ്ങള്‍ നാം വായിച്ചു ശീലിച്ച രീതിയിലല്ല "എന്റെ സിനിമാനുഭവങ്ങള്‍' നമുക്ക് സ്വീകാര്യമാകുന്നത്.
സ്വന്തം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനേക്കാളേറെ, പഴയകല അനുഭവങ്ഗള്‍ അനുസ്മരിച്ച് അചആ കാലഘട്ടത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഗുരു ഗോപാലകൃഷ്ണന് ചെയ്യുന്നത്.
ഗുരുഗോപാലകൃഷ്ണന്റെ നൃത്തത്തോടുള്ള അഭിനിവേശവും സിനിമയിലേക്കുള്ള യാദൃശ്ഛികമായ കടന്നു വരവും വിവരിച്ചാണ് പുസ്തകം തുടങ്ങുന്നത്.
പിന്നെ സിനിമകളെ കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ജീവിത വീക്ഷണത്തെക്കുറിച്ചും ഗോപാലകൃഷ്ണന് പറയുന്നു. ഏഴ് അധ്യായങ്ങളിലാണ് "എന്റെ സിനിമാനുഭവങ്ങള്‍' ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനുഭവങ്ങളെ എഴുതുമ്പോള്‍ ഒരു ദേശത്തെ ഇത്ര കൃത്യമായി ആവിഷ്ക്കരിച്ച രചന മലയാളത്തില്‍ വേറെയുണ്ടാകില്ല.
1946ല്‍ ആണ് ഗുരു ഗോപാലകൃഷ്ണന് മദ്രാസിലെ ജമിനി സ്റ്റുഡിയോയില്‍ എത്തുന്നത്. സ്റ്റുഡിയോയിലെ നൃത്തസംഘത്തിലെ ജോലിയെപ്പറ്റി പറയുമ്പോള്‍തന്നെ 46ലെ മദിരാശി നഗരത്തിനെ അദ്ദേഹം വിവരിക്കുന്നുണ്ട്.