പാചകത്തിനിടെ കരിഞ്ഞുപിടിച്ച പാത്രങ്ങൾ നിമിഷനേരംകൊണ്ട് വൃത്തിയാക്കാം, വഴി ഇതാ !

Last Modified വെള്ളി, 15 ഫെബ്രുവരി 2019 (19:39 IST)
പാചകത്തിനിടെ ഭക്ഷണം പത്രത്തിനടിയിൽ കരിഞ്ഞുപിടിക്കുന്നത് അടുക്കളകളിൽ പതിവുള്ള കാര്യമാണ്. ഇത് വൃത്തിയാക്കുക എന്നതാണ് വലിയ പണി. എന്നാൽ വിഷമിക്കേണ്ട. പാചകത്തിനിടെ അടി കരിഞ്ഞുപിടിച്ച പാത്രങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ അടുക്കളയിതന്നെയുണ്ട് വിദ്യകൾ.

അടിയിൽ പിടിച്ചു എന്ന് മനസിലായാൽ ഉടൻ തന്നെ ഭക്ഷണം ആ പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പാത്രം തണുത്ത വെള്ളത്തിൽ മുക്കി വക്കുക. ശേഷം വിനാഗിരിയും ബേക്കിംഗ് സോഡയും പാത്രത്തിൽ ചേർത്ത് സ്ക്രബ്ബർകൊണ്ട് കഴുകാം ബലം പ്രയോഗിക്കാതെ തന്നെ കറ കളയാൻ സാധിക്കും.

ഇനി പാത്രത്തിൽ എണ്ണമയം മാറുന്നില്ല എന്നതാണ് പ്രശ്നം എങ്കിൽ അതിനും അടുക്കളയിൽ പരിഹാരമുണ്ട്. ഒരു നാരങ്ങയുടെ നീരിൽ അൽ‌പം ഉപ്പ് ചേർത്ത് പാത്രം വൃത്തിയാക്കിയാൽ പാത്രത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന എണ്ണമയത്തെ പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :