സ്ഥിരമായി കാണുന്ന സ്വപ്നം ഇതാണോ? എങ്കിൽ സൂക്ഷിക്കണം, ചിലപ്പോൾ പണികിട്ടിയേക്കും

നിങ്ങൾ പാമ്പിനെ സ്വപ്നം കാണാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

aparna| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (15:18 IST)
ഉറക്കത്തിൽ സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, ചില സ്വപ്നങ്ങൾ ഉണരുമ്പോൾ അത്ര ഓർമ ഉണ്ടാകണമെന്നില്ല. നല്ല സ്വപ്നങ്ങൾ കണ്ട് സുഖമായി കിടന്നുറങ്ങുന്നവർ ദുഃസ്വപ്നങ്ങളും കാണാറുണ്ട്. ഏറ്റവും കുടുതൽ കാണുന്ന ദുഃസ്വപ്നങ്ങളിൽ ഒന്ന് പാമ്പായിരിക്കും.

പാമ്പിനെ സ്വപ്നം കാണുന്നത് നല്ലതാണോ എന്ന ചോദ്യത്തിനു പഴമക്കാർ പറയുന്നത് 'മോശമാണ്' എന്നു തന്നെയണ്. പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു പാമ്പിനെ സ്വപ്നം കണ്ടാൽ നിങ്ങള്‍ക്ക് ശത്രുക്കള്‍ കൂടും എന്നാണ് പറയുന്നത്. അതേസമയം, പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ട് പാമ്പുകള്‍ സ്വപ്നത്തില്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരുമെന്നാണ് പഴമക്കാരുടെ വിശ്വാസം.

കറുത്ത നിറത്തിലെ പാമ്പു കടിക്കുന്നത് സ്വന്തം മരണത്തെയാണ് സൂചിപ്പിക്കുന്നതത്രേ. പാമ്പിനെ കൊല്ലുന്നതായിട്ടാണ് സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ ശത്രുക്കള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. പാമ്പ് കൊത്തുന്നതായാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നിങ്ങൾക്ക് സമ്പത്സമ്രൃദ്ധി വരുമെന്നാണ് സൂചിപ്പിക്കുന്നത്.

പാമ്പിനെ വിരട്ടി ഓടിക്കുന്നതോ ഇനി അതല്ല, പാമ്പിനെ ഭയപ്പെടുത്തുന്നതോ ആണ് നിങ്ങൾ കാണുന്ന സ്വപ്നമെങ്കിൽ ദാരിദ്ര്യം ആയിരിക്കും ഫലം. പാമ്പ് കാലില്‍ ചുറ്റുന്നത് സ്വപ്നം കണ്ടാൽ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമെന്നാണ് പഴമക്കാർ പറയുന്നത്. പാമ്പ് കടിച്ച് ചോര വരുന്നത് സ്വപ്നത്തില്‍ കണ്ടാല്‍ കഷ്ടകാലം മാറി നല്ല കാലം വരുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. പാമ്പ് കഴുത്തില്‍ വീഴുന്നതാണ് സ്വപ്നത്തില്‍ എങ്കിലോ നിങ്ങള്‍ ഉടനെ പണക്കാരന്‍ ആകും എന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :