മഷിനോട്ടം വിശ്വസനീയമോ ?

WEBDUNIA|
മഷിനോട്ടത്തിനുള്ള ഔഷധക്കൂട്ട്

മഷിനോട്ടം എന്ന പ്രവചന വിദ്യയ്ക്ക് ഉപയോഗിക്കുന്ന മഷിക്കൂട്ട് തയ്യാറാക്കുന്നത് വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ചാണ്. വിവിധ രീതികളില്‍ ഈ മഷിക്കൂട്ട് ഉണ്ടാക്കാറുണ്ട്.

അഞ്ജനക്കല്ല്, ചന്ദനം, കത്തി അഗരി, പച്ചക്കര്‍പ്പൂരം തുടങ്ങിയ ഔഷധങ്ങള്‍ ആവണക്കെണ്ണയില്‍ ചാലിച്ച് മഷിക്കൂട്ട് ഉണ്ടാക്കാം.

ഒറ്റപ്പെട്ട് നില്‍ക്കുന്ന മുക്കുറ്റി ഉപയോഗിച്ചും മഷി ഉണ്ടാക്കാറുണ്ട്. പേരാലിന്‍ മൊട്ട് അലക്കി വൃത്തിയാക്കിയ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ആവണക്കെണ്ണയില്‍ കത്തിച്ചും മഷി ഉണ്ടാക്കുന്നു.

മുസ്ളീം മാന്ത്രികര്‍ എല്ലാവരും മഷി നോട്ട വിദഗ്ദ്ധരാണെന്നാണ് പൊതുവേ പറയാറ്. ഇവരാവട്ടെ മേല്‍പ്പറഞ്ഞ ഔഷധങ്ങളും ചെടികളും കൂടാതെ ആടിന്‍റെ കരള്‍, പൊക്കിള്‍ക്കൊടി, മയില്‍പിത്തം എന്നിവയും മഷിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

മഷി നോട്ടത്തിനുമുണ്ട് സമ്പ്രദായ വ്യത്യാസങ്ങള്‍. സര്‍വ്വാഞ്ജനം, നിധിയഞ്ജനം, കുടുംബാഞ്ജനം, ബാലാഞ്ജനം എന്നിങ്ങനെ.

ഈ മഷിക്കൂട്ട് കൈവെള്ളയിലോ വെറ്റിലയിലോ അല്ലെങ്കില്‍ നഖത്തിലോ പുരട്ടി നോക്കിയാണ് ഫലം പറയാറ്.

നിധി സംബന്ധമായ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുന്നതാണ് പാതാള മഷി. ഭൂമിക്കടിയിലെ ജലാംശം കണ്ടെത്താനും ഇത് ഉപയോഗിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :