സീറ്റിന് കോഴ: ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രണ്ട് നേതാക്കളെ പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (16:02 IST)
PRO
സ്ഥാനാര്‍ത്ഥിത്വത്തിന് കോഴ ആവശ്യപ്പെട്ട ഉത്തര്‍പ്രദേശിലെ രണ്ട് നേതാക്കളെ ആം ആദ് മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്.

അരുണ സിങ്, അശോക് കുമാര്‍ എന്നിവരെ പുറത്താക്കിയ വിവരം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളാണ് മാധ്യമങ്ങളെ അറിയിച്ചത്.

പരാതിയില്‍ സത്യമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലഭിച്ച തെളിവുകള്‍ പാര്‍ട്ടി നേതൃത്വം വിശദമായി പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും നേതാക്കള്‍ പണം ചോദിച്ചാല്‍ തെളിവ് സഹിതം പരാതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :