കെജ്‌രിവാള്‍ അത്യാഗ്രഹിയും വഞ്ചകനുമാണെന്ന് വിനോദ് കുമാര്‍ ബിന്നി

ന്യൂഡല്‍ഹി| WEBDUNIA|
PRO
അരവിന്ദ് കെജ്‌രിവാള്‍ അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദ മോഹിയുമാണെന്ന് വിനോദ് കുമാര്‍ ബിന്നി. കെജ്‌രിവാള്‍ ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കാനാണ് പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചതായാണ് റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിന്നി എഎപി അധ്യക്ഷനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. അന്നാ ഹസാരെയാണ് തനിക്ക് പ്രചോദമെന്നും അതിനാലാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം അന്നാ ഹസാരെയും പങ്കെടുക്കുമെന്നാണ് സൂചന. കെജ്രിവാളിനെ ഹിറ്റ്ലര്‍ എന്നു വിശേഷിപ്പിച്ച ബിന്നി തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാങ്ങള്‍ പാലിക്കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചിരുന്നു.

കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസ്ഥാനം നല്കാതിരുന്നതില്‍ പ്രതിഷേധിച്ച ബിന്നിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :