ചായക്കടക്കാരനെന്ന് പറയാറുള്ള മോഡിക്കെന്തിന് ‌ഹെലികോപ്റ്റര്‍?

ന്യൂഡല്‍ഹി| WEBDUNIA|
PRO
നരേന്ദ്രമോഡിയേയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ആംആദ്‌മി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ തുടക്കം കുറിച്ചു.

ചായക്കടക്കാരനായിരുന്നു എന്ന്‌ എപ്പോഴും പറയാറുള്ള നരേന്ദ്ര മോഡിക്ക്‌ എന്തിനാണ്‌ ഇത്രയധികം ഹെലികോപ്‌റ്ററുകളെന്ന്‌ കെജ്രിവാള്‍ ചോദിച്ചു.

വളരെ കുറഞ്ഞ സമയം കൊണ്ട്‌ തന്റെ സര്‍ക്കാരിന്‌ ഡല്‍ഹിയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായി എന്ന്‌ ഹരിയാനയിലെ രോഹ്‌തക്കില്‍ റാലിയെ അഭിസംബോധന ചെയ്‌ത് അരവിന്ദ്‌ കെജ്രിവാള്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം കെജ് രിവാള്‍ പങ്കെടുക്കുന്ന ആദ്യപൊതുപരിപാടി ആയിരുന്നു രോഹ്തക്കില്‍ നടന്നത്.

നരേന്ദ്രമോദിയോടും രാഹുല്‍ഗാന്ധിയോടും താന്‍ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും അവയ്ക്ക് മറുപടി ലഭിച്ചില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :