ആപ്പില്‍ അംഗമാകാന്‍ മിസ്സ്ഡ് കോള്‍ മതി; റിപ്പബ്ലിക്ക് ദിനത്തിനു മുമ്പ് ഒരുകോടി അംഗത്വം ലക്‍ഷ്യം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (13:04 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആം ആദ്മിയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ 07798220033 എന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മിസ്ഡ് കോളയച്ചാലും മതി. എസ്എംഎസ്. അയച്ചും അംഗത്വം നേടാം.

പേര്, എസ്ടിഡി കോഡ്, നിയമസഭാ മണ്ഡലം എന്നിവ അയച്ചാലും അംഗത്വം ലഭിക്കും.
ജനവരി ഇരുപത്തിയാറിനകം ആം ആദ്മി പാര്‍ട്ടിയില്‍ ഒരു കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം.

'ഞാനും ആം ആദ്മി' എന്ന മുദ്രാവാക്യത്തോടെയാണ് പ്രചാരണ പരിപാടി നടപ്പാക്കുന്നത്. രാജ്യത്തെ ഏതുപൗരനും സൗജന്യമായി അംഗമായി ചേരാം. നേരത്തേ പത്തുരൂപയായിരുന്നു അംഗത്വഫീസ്. എന്നാല്‍ ഈ തുക താങ്ങാന്‍ പറ്റാത്തവര്‍ക്കായാണ് സൗജന്യ അംഗത്വം.

കഴിഞ്ഞയാഴ്ച ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്. പാര്‍ട്ടി നേതാവായ ഗോപാല്‍ റായിക്കായിരിക്കും പ്രത്യേക അംഗത്വ പ്രചാരണത്തിന്റെ ചുമതല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :