ജയ്റ്റ്‌ലിയുടെ വസതിക്ക് മുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 4 ഫെബ്രുവരി 2014 (17:34 IST)
PRO
ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം.

എഎപി പ്രതിഷേധത്തിനിടെ ഡല്‍ഹി സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവര്‍ത്തകരും സംഭവ സ്ഥലത്തെത്തി. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപി എഎപി മന്ത്രിക്ക് പണവും മന്ത്രി പദവിയും വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എഎപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഡല്‍ഹി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

നരേന്ദ്ര മോഡിയുടെയും അരുണ്‍ ജെയ്റ്റിലിയുടെയും ആളുകളാണെന്ന് പറഞ്ഞെത്തിയ രണ്ട് പേര്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എഎപി നിയമസഭാംഗമായ മദന്‍ ലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എഎപിയില്‍ ഭിന്നത ഉണ്ടാക്കിയാല്‍ 20 കോടി രൂപ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തതായും മദന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :