കിടിലന്‍ ഓട്‌സ് ഓംലറ്റ് ഉണ്ടാക്കാം വീട്ടില്‍

ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഓട്‌സ് ഓംലറ്റ് ശീലമാക്കാവുന്നതാണ്

Credit : Social Media

ഒരു ബൗളില്‍ ഓട്‌സ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക

Credit : Social Media

ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ക്കാവുന്നതാണ്

അതിനുശേഷം രണ്ട് മുട്ടകള്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക

Credit : Social Media

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്‌സും മുട്ടയും ചേര്‍ത്തത് ഒഴിക്കുക

Credit : Social Media

ഏറ്റവും കുറവിലോ മീഡിയത്തിലോ മാത്രമേ തീ ആവശ്യമുള്ളൂ

Credit : Social Media

മുട്ട പകുതി വേവിലേക്ക് എത്തിയാല്‍ അതിനു മുകളിലേക്ക് സവാള, പച്ചമുളക്, തക്കാളി, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ക്കാം

Credit : Social Media

അതിനുശേഷം പച്ചക്കറികള്‍ ചേര്‍ത്ത വശം മറിച്ചിട്ട് വേവിക്കുക

Credit : Social Media

കാര്‍ബ്‌സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഓട്‌സ് ആരോഗ്യത്തിനു വളരെ നല്ലതാണ്

Credit : Social Media