‘ചൂട് വെള്ളത്തിൽ വീണ പൂച്ച’- ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (16:45 IST)
അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന് ഡബ്ല്യുസിസി അംഗം പാർവതി. പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്.

കഴിഞ്ഞ തവണത്തെ ചർച്ചയിൽ മാധ്യമങ്ങൾ പോയതിന് ശേഷമാണ് നടിയെ അപമാനിക്കുന്ന രീതിയിൽ ബാബുരാജ് സംസാരിച്ചതെന്ന് പാർവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ചൂട് വെള്ളത്തിൽ വീണ പൂച്ച’ എന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് അഭിസംബോധന ചെയ്തത്. വലിയൊരു ആക്രമണത്തിൽ നിന്നും അതിജീവിക്കുന്ന നടിയെ ഇങ്ങനെയാണോ വിളിക്കേണ്ടതെന്ന് നടി ചോദിക്കുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ തുടങ്ങിയ നടിമാരാണ് വാർത്ത സമ്മേളനത്തിനായെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :