കമ്പകക്കാനം കൂട്ടക്കൊലപാതകം; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്, കഥ ഇനിയും മാറും

ഒരാൾ 15000 രൂപ, വേണ്ടതെല്ലാം ചെയ്തു കൊടുത്തു...

അപർണ| Last Modified ശനി, 11 ഓഗസ്റ്റ് 2018 (14:09 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ട കൃഷ്‌ണന്റെ ശിഷ്യനായ അനീഷ്, ലിബീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, കൊലപാതകത്തിൽ ഇവർക്ക് മാത്രമല്ല പങ്കെന്നാണ് പൊലീസ് കരുതുന്നത്. ഈ സംശയത്തിനും അന്വേഷണത്തിനും ഒടുവിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിയിലായ പ്രതികള്‍ ലിബീഷിന്റെ സുഹൃത്തുക്കളാണ്. കൊലപാതകത്തിന് ഇവരെ സഹായിച്ച സുഹൃത്തുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്ക് ഗ്ലൗസും മറ്റു സാധനങ്ങളും വാങ്ങി നല്‍കിയ തൊടുപുഴ ആനക്കൂട് ചാത്തന്‍മാല ഇലവുങ്കല്‍ ശ്യാം പ്രസാദ്, കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറച്ച് പണയം വയ്ക്കാന്‍ സഹായിച്ച മുവാറ്റുപഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് എന്നിവരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം നടത്തുമെന്ന കാര്യം ഇരുവർക്കും അറിയാമായിരുന്നു. പ്രത്യക്ഷത്തിൽ കൊലയുമായി സഹകരിച്ചില്ലെങ്കിലും ആവശ്യമായ കാര്യങ്ങളെല്ലാം ഇവർ ചെയ്തു നൽകി. ഇതിന് പ്രത്യുപകാരമായി ഇരുവർക്കും ലിബീഷ് 15000 രൂപ നല്‍കി. പ്രതികളെ സഹായിക്കുന്നവരും ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യുന്നവരും കേസില്‍ പ്രതികളാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :