നെറ്റിലെ പ്രണയം നോവലായി

PROPRO
ഇന്‍റര്‍നെറ്റിലൂടെയുള്ള പ്രണയവും പ്രണയ നൈരാശ്യവും ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയമായിട്ടുണ്ടെങ്കിലും ഇത് പ്രമേയമാക്കുന്ന ‘ഐ ടൂ ഹാവ് എ ലവ് സ്റ്റോറി’ എന്ന നോവല്‍ രചിച്ച് ശ്രദ്ധേയനാകുകായാണ് രവിന്ദര്‍ സിങ്ങ് എന്ന ഐടി വിദഗ്ധന്‍.

ശാദീ ഡോട്ട് കോം എന്ന വൈവാഹിക സൈറ്റിലൂടെ വിവാഹമാലോചിച്ച് പെണ്‍കുട്ടിയുമായി തനിക്കുണടായ പ്രണയവും അപ്രതീക്ഷിതമായി അത് തകര്‍ന്നതുമാണ് രവിന്ദറിന്‍റെ രചനയ്ക്ക് ആധാരമായത്. രവീന്‍ എന്ന 26കാരനായ ഐടി ജീവനക്കാരന്‍ ഖുഷി എന്ന പെണ്‍കുട്ടിയെ ഓണലൈനിലൂടെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും ഒടുവില്‍ വിവാഹ നിശ്ചയത്തിന് അഞ്ച് ദിവസം മുന്‍പ് വിധി അവരെ വേര്‍പിരിക്കുന്നതിന്‍റെയും കഥയാണ് ‘ഐ ടൂ ഹാവ് എ ലവ് സ്റ്റോറി’ എന്ന ഈ നോവല്‍.

ഇന്‍റര്‍‌നെറ്റ് ലോകം കേവലം പ്രതീതി യാഥാര്‍ത്ഥ്യമല്ലെന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പരിച്ഛേദമാണെന്നുമാണ് രവീന്ദറിന്‍റെ നോവല്‍ തെളിയിക്കുന്നത്. തങ്ങളുടെ സൈറ്റ് നിശബ്ദ സാനിധ്യമുള്ള ഈ നോവലിന്‍ എല്ലാ പിന്തുണയും നല്‍കുകയാണ് ശാദീ ഡോട് കോമിന്‍റെ ഉടമസ്ഥരായ പീപ്പിള്‍ ഗ്രൂപ്പ്. കമ്പനി ചെയര്‍മാന്‍ അനുപം മിത്തലാണ് കഴിഞ്ഞ ദിവസം ഈ പുസ്തകം പ്രകാശനം ചെയ്തത്. ഈ രചനയില്‍ രവിന്ദ്ര തന്‍റെ ഹൃദയ വികാരങ്ങളാണ് ഒഴുക്കിയിരികുന്നതെന്ന് മിത്തല്‍ അഭിപ്രായപ്പെട്ടു.

ബാംഗ്ലൂര്‍| WEBDUNIA|
നൂറു രൂപ വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൃഷ്ടി പബ്ലിക്കേഷന്‍സാണ്. ഇതിലൂടെ ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ഉപയോഗിക്കുമെന്ന് നോവലിസ്റ്റ് രവിന്ദ്ര സിങ്ങ് പറഞ്ഞു. ചണ്ഡീഗഢിലെ ഇന്‍ഫോസിസ് കേന്ദ്രത്തിലാണ് രവിന്ദര്‍ സിങ്ങ് ജോലി ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :