അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ കിരീടം ഇംഗ്ലണ്‌ടിന്‌
ആതിഥേയപ്രതീക്ഷകള്‍ സഫലമാക്കി ട്വന്‍റി-20 വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. ഏകപക്ഷീയമായ കലാശപ്പോരാട്ടത്തില്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലീഷ് പെണ്‍പ്പട കപ്പില്‍ മുത്തമിട്ടത്.സ്‌കോര്‍:ന്യൂസീലന്‍ഡ് 20 ഓവറില്‍ 85ന് പുറത്ത്. ഇംഗ്ലണ്ട് 17 ഓവറില്‍ നാലിന് 86.

മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു ട്വന്റി 20 ഫൈനലിലും. സിഡ്‌നിയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തോല്‍‌പ്പിച്ചാണ് ഇംഗ്ലണ്ട് ഏകദിനകിരീടം നേടിയത്.

ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസ് ബൗളര്‍ കാതറിന്‍ ബ്രന്റിന്റെ (4-2-6-3) മാസ്മരിക സ്‌പെല്ലില്‍ കിവി പെണ്‍കൊടികള്‍ തകര്‍ന്നു.സാറ്റര്‍വൈറ്റിന്റെയും (19) വുള്‍ഫോര്‍ഡിന്റെയും (14) പ്രകടനമാണ് കീവികളെ 50 കടത്തിയത്. നിക്കി ഷായും ജന്നി ഗണ്ണും രണ്ട് വിക്കറ്റ് വീതം നേടി.

ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റേന്തിയത്. ക്ലയര്‍ ടെയ്‌ലറുടെയും (39 നോട്ടൗട്ട്) സാറ ടെയ്‌ലറുടെയും (23) ബാറ്റിങ് അവരെ വിജയത്തിലേക്ക് നയിച്ചു. കാതറിന്‍ ബ്രന്റാണ് ഫൈനലിന്റെ താരം. ടൂര്‍ണമെന്റിന്റെ താരമായി ഇംഗ്ലണ്ടിന്റെ ക്ലയര്‍ ടെയ്‌ലറും തിരഞ്ഞെടുക്കപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
വിജയനായകന്‍ വിടവാങ്ങി
കപ്പില്‍ പാക് മുത്തം
മുഷാറഫിനെ ക്ഷണിക്കരുതെന്ന് പിസിബി
വനിതാ ലോകകപ്പ്‌ ഫൈനല്‍ ഇന്ന്‌
ലങ്ക ചാടാ‍ന്‍ പാകിസ്ഥാന്‍
ക്ഷീണിതരായതല്ല തോ‌ല്‍‌വിയ്ക്ക് കാരണം: ഗാംഗുലി