ലോര്‍ഡ്സില്‍ നടക്കുന്ന ഐ സി സി ട്വന്‍റി-20 ലോകകപ്പ് ഫൈനല്‍ മത്സരത്തിലേക്ക് അതിഥികളായി മുന്‍ പാക് പ്രസിഡന്‍റ് പര്‍വേസ് മുഷാറഫിനെയും മുന്‍ പാക് പ്രധാനമന്ത്രി ഷൌക്കത്ത് അസീസിനെയും ക്ഷണിക്കണമെന്ന ആവശ്യത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ട്.
മുഷാറഫിനെയും അസീസിനെയും ക്ഷണിക്കണമെന്ന് മുന്‍ പി സി ബി തലവന്‍ നസീം അഷ്‌റഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഇപ്പോഴത്തെ പി സി ബി ചെയര്‍മാന്‍ ഇജാസ് ബട്ട് ശക്തമായി രംഗത്ത് വരികയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെ തുടര്‍ന്ന് അഷ്‌റഫിന്‍റെ ആവശ്യം ഇ സി ബി നിരസിക്കുകയായിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ബ്രിട്ടണിലെ പാക് ഹൈക്കമ്മീഷണര്‍ വജദ് ഷംസുല്‍ ഹസന്‍ തയ്യാറായില്ല. മത്സരത്തിലേക്ക് തനിക്കും ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. അന്വേഷിച്ചപ്പോള്‍ തനിക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നായിരുന്നു ഇ സി ബിയുടെ മറുപടിയെന്നും ഹസന്‍ വ്യക്തമാക്കി. |