പ്രധാന താള്‍ > കായികം > ട്വന്‍റി20 ലോകകപ്പ്2009 > ലോകകപ്പ് വാര്‍ത്ത > പാകിസ്ഥാന്‍ കിരീടം നേടും: യൂനിസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാന്‍ കിരീടം നേടും: യൂനിസ്
രണ്ട് വര്‍ഷം മുമ്പ് ജോഹന്നാസ്ബെര്‍ഗില്‍ നഷ്ടപ്പെട്ട ട്വന്‍റി-20 ലോകകപ്പ് കിരീടം പാകിസ്ഥാന്‍ നേടുമെന്ന് പാക് നായകന്‍ യൂനിസ് ഖാന്‍ പറഞ്ഞു. 2007 ല്‍ നടന്ന ആദ്യ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയോട് അഞ്ച് റണ്‍സിന് തോറ്റാണ് പാക്സ്ഥാന് കിരീടം നഷ്ടമായത്.

ട്വന്‍റി-20യില്‍ പാകിസ്ഥാന്‍ മികച്ച ടീമാണെന്നും ടീമംഗങ്ങളെല്ലാം മികച്ച ഫോമിലെത്തിയതായും യൂനിസ് പറഞ്ഞു. ബൌളിംഗില്‍ ഉമര്‍ഗുലും അബ്ദുര്‍ റസാഖും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച ഓള്‍ റൌണ്ടറായ അബ്ദുല്‍ റസാഖ് തിരിച്ചെത്തിയതോടെ ടീം ശക്തമായതായും യൂനിസ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരെയും അയലന്‍ഡിനെതിയുമുള്ള മികച്ച വിജയം ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. യുവതാരങ്ങളുടെ ടീം സ്പിന്‍ ബൌളിംഗിലും ഫീല്‍ഡിലും ഏറെ മികച്ചതാണെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിലും പേസ് ബൌളര്‍ ഉമര്‍ ഗുലിലുമാണ് പാക് പ്രതീക്ഷകള്‍. ആദ്യ സെമിഫനലില്‍ ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
ധോണി മനസ് തുറക്കുന്നു
ആശ്വാസ ജയത്തിനായി ഇന്ത്യ
ട്വന്‍റി-20, ലോകപ്പ്: ഇന്ത്യന്‍ വനിതകള്‍ സെമിയില്‍
ട്വന്‍റി - 20: പാകിസ്ഥാന്‍ സെമിയില്‍
ഐപി‌എല്‍ ബാധിച്ചു: കേസ്റ്റണ്‍
ഇംഗ്ലണ്ടിനും വിന്‍ഡീസിനും ഇന്ന് നിര്‍ണായകം