ട്വന്‍റി - 20യില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി മനസ് തുറക്കുന്നു. വീരേന്ദര്‍ സേവാഗുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന് ധോണി പറഞ്ഞു. എന്താണ് പ്രശ്നമെന്ന് ഞങ്ങള്‍ക്കറിയാം. ലോകകപ്പില്‍ നിന്ന് ടീം നേരത്തെ പുറത്തായതിന് ഈ പ്രശ്നങ്ങളുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നം ഞങ്ങള്‍ക്കിടയിലെ സ്വകാര്യം മാത്രമാണ്. ടീമിലെ മറ്റംഗങ്ങളെ ഒരിക്കലും അത് ബാധിച്ചിട്ടില്ലെന്നും ധോണി അറിയിച്ചു. സേവാഗിനേയും ദ്രാവിഡിനേയും പോലെ മുതിര്‍ന്ന താരങ്ങളുണ്ടെങ്കില്‍ കാര്യങ്ങള്‍ നേരിട്ട് ചെന്ന് പറയം. അവര്‍ക്കത് മനസിലാക്കാന്‍ കഴിയും.
ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത് ടീമിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മുതിര്‍ന്ന താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ടീമുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. എന്നാല്‍ ഇതില്‍ അതുണ്ടായിട്ടില്ലെന്ന് ധോണി പറഞ്ഞു.
തമാശയായാണ് ടീമിലുള്ളവര്‍ ഈ പ്രശ്നത്തെ എടുത്തത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതെ നോക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. |