അതേസമയം, ട്വന്‍റി - 20 സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യയ്ക്ക് അവസാന പോരാട്ടം. ട്രെന്‍റ്ബ്രിഡ്ജില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആശ്വാസം ജയം തേടിയാണ് ലോകകപ്പില്‍ നിന്ന് പുറത്തായ നിലവിലെ ചാംപ്യന്‍മാര്‍ കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് സെമി ഫൈനലിന് മുന്‍പുള്ള മുന്നൊരുക്കം മാത്രമാണ് ഇന്നത്തെ മത്സരം.
ഷോട്ട്‌പിച്ച് ബോളുകള്‍ നേരിടുന്നതിലെ പിഴവാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും ഇന്ത്യയുടെ ഈ പിഴവുകള്‍ നന്നായി മുതലാക്കുകയും ചെയ്തു. ഫോമിലുള്ള യുവരാജിനേയും യൂസഫ് പഠാനേയും ശരിയായി വിവിയോഗിച്ചതുമില്ല.
ദക്ഷിണാഫ്രിക്കയും ഇതേ തന്ത്രം തന്നെയാവും ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കുക. സ്മിത്തും ഗിബ്ബ്‌സും അടക്കമുള്ള നല്ല ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എങ്കിലും അവസാന മത്സരത്തില്‍ ജയിച്ച് ഇന്ത്യ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തും എന്നാണ് കരുതുന്നത്. |