പ്രധാന താള്‍ > കായികം > ട്വന്‍റി20 ലോകകപ്പ്2009 > ലോകകപ്പ് വാര്‍ത്ത > ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍‌മരണ പോരാട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍‌മരണ പോരാട്ടം
ട്വന്‍റി-20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. സെമിഫൈനല്‍ കാണാതെ പുറത്താവുകയെന്ന നാണക്കേട് ഒഴിവാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലണ്ടിനെതിരേ വിജയം അനിവാര്യമാണ്. അതേസമയം, സെമിസാധ്യത നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിനും വിജയം അനിവാര്യമാണ്.

മുന്‍‌ചാമ്പ്യന്‍‌മാരായ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ മാത്രം പോര, അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ജയിച്ചാലേ സെമിഫൈനല്‍ ഉറപ്പിക്കാനാവൂ. 2007ലെ ആദ്യ ലോകകപ്പിലും ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ട് ടൂര്‍ണമെന്‍റിനു പുറത്താകുമെന്ന അവസ്ഥയില്‍ നിന്നാണ് ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടം കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ന് പോരിനിറങ്ങുമ്പോള്‍ മുഴുവന്‍ ബാറ്റിംഗ് പ്രതീക്ഷയും യുവരാജ് സിംഗിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.

എന്നാല്‍, മുന്‍‌നിര ബാറ്റ്സ്മാന്മാരായ രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന, ധോണി എന്നിവരുടെ ബാറ്റിംഗ് പരാജയം തുടരുകയാണ്. അതേസമയം, ബൗളര്‍മാര്‍ വിന്‍ഡീസിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തത് ആശ്വാസമാണ്. ഓപ്പണര്‍മാരായ രവി ബൊപ്പാരയിലും ലൂക് റൈറ്റിലുമാണ് ഇംഗ്ലണ്ട് പ്രതീക്ഷകള്‍. സ്റ്റാര്‍ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സന്‍ ഫോം വീണ്ടെടുത്തതും ഇന്ത്യന്‍ ആരാധകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
വഖാറും അക്രവും പ്രചോദനം: ഗുല്‍
‘ഗുല്‍’ മാജിക്കില്‍ കിവികള്‍ വീണു
വിദേശ ജയങ്ങള്‍ ഇന്ത്യയെ നിര്‍ഭയരാക്കി: സച്ചിന്‍
ബ്രോഡിന് ഐ സി സിയുടെ താക്കീത്
സമ്മര്‍ദ്ദം മികവ് പുറത്തെടുക്കും: ധോണി
ലങ്കാധിപത്യം തുടരുന്നു